മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ഫെബ്രുവരി പതിനെട്ടിന് രാത്രി പത്തു മണിയോടെയാണ് ആമസോൺ പ്രൈം റിലീസായി ലോകം മുഴുവനുമെത്തിയത്. മണിക്കൂറുകൾ കൊണ്ട് കേരളത്തിന് അകത്തും പുറത്തും ഒരുപോലെ തരംഗമായി മാറിയ ഈ ചിത്രം മഹാവിജയമാണ് ഇപ്പോൾ നേടുന്നത്. നാൽപ്പതു കോടിയോളം നൽകി ആമസോൺ പ്രൈം വാങ്ങിയ ഈ മലയാള ചിത്രം ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് കൊണ്ടുള്ള വിജയമാണ് നേടിയെടുക്കുന്നത്. ആദ്യ ഭാഗത്തിന് ഒപ്പമോ അതിനു മുകളിലോ നിൽക്കുന്ന രണ്ടാം ഭാഗം എന്ന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ പറയുന്ന ഈ ചിത്രം സംവിധായകൻ ജീത്തു ജോസഫിനും നടൻ മോഹൻലാലിനും നേടിക്കൊടുക്കുന്നതു അഭൂതപൂർവമായ അഭിനന്ദനമാണ്. ഇന്ത്യ മുഴുവനും ഈ ചിത്രം കൊണ്ട് ഇരുവർക്കും കിട്ടിയ സ്വീകാര്യത അത്ര വലുതാണ്. ഇപ്പോഴിതാ ഈ ചിത്രം ആമസോൺ പ്രൈം റിലീസായി വന്നതിനെ കുറിച്ച് മോഹൻലാൽ സംസാരിക്കുകയാണ്. തീയേറ്ററിൽ റിലീസ് ചെയ്യാതെയിരുന്നത് മനപ്പൂർവ്വമല്ലെന്നും സാഹചര്യം തീയേറ്റർ റിലീസിന് അനുകൂലമല്ലായിരുന്നു എന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
മോഹൻലാൽ ഇതുമായി ബന്ധപെട്ടു പറയുന്ന വാക്കുകൾ ഇങ്ങനെ, ചതിച്ചു പറ്റിച്ചു എന്നൊക്കെ പറയുമ്പോഴും സിനിമ പരമാവധി ആളുകളിൽ എത്തിക്കാനായി എന്നതും പ്രധാനമാണെന്ന് ഓർക്കണം. ദൃശ്യം 2 എന്ന സിനിമയെ ഭാഷയ്ക്കും അപ്പുറത്തുള്ള ജനങ്ങളിലേക്ക് എത്തിക്കാനായി. ഇത് മലയാള സിനിമയുടെ നേട്ടമായി കാണണം. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് നിർമ്മാതാവാണ്. ഈ സിനിമ വലിയ സ്‌ക്രീനിൽ കാണാനാകുമെന്നാണ് എന്റെ പ്രതീക്ഷ. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ വിശദീകരിച്ചത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ തെലുങ്കു റീമേക്കും നിർമ്മിച്ച് കൊണ്ട് ആശീർവാദ് മലയാളത്തിന് പുറത്തേക്കു തങ്ങളുടെ ബിസിനസ്സ് വളർത്തുകയാണിപ്പോൾ. ഏതായാലും ദൃശ്യം 2 എന്ന ചിത്രവും മോഹൻലാൽ എന്ന നടനും ഈ നിമിഷവും ഇന്ത്യ മുഴുവൻ ട്രെൻഡിങ് ആയിത്തന്നെ നിൽക്കുകയാണ് എന്ന് പറയാം.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
This website uses cookies.