മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യുടെ ചിത്രീകരണം പൂർത്തിയായി. 90 ദിവസത്തെ ചിത്രീകരണത്തിനൊടുവിലാണ് ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ഗെയിം ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി എബ്രഹാമും ഡോൾവിൻ കുര്യാക്കോസും സരിഗമയുടെ ഫിലിം സ്റ്റുഡിയോ ആയ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡീനോ ഡെന്നിസ്.
മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമാണ് ‘ബസൂക്ക’. തെന്നിന്ത്യൻ നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോൻ വളരെ സുപ്രധാനമായൊരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ‘ബെഞ്ചമിൻ ജോഷുവ’ എന്നാണ് ഗൗതം മേനോന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ദിവ്യാ പിള്ള, ഡീൻ ഡെന്നിസ്, സുമിത് നേവൽ (ബിഗ് ബി ഫെയിം), സ്ഫടികം ജോർജ്, തുടങ്ങിയവരും അഭിനയിക്കുന്നു.
തിയറ്ററുകളിൽ വൻ വിജയം കൊയ്ത പൃഥ്വിരാജ് ചിത്രം ‘കാപ്പ’, ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്നിവക്ക് ശേഷം സരിഗമയും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന സിനിമയാണ് ‘ബസൂക്ക’.
എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: സൂരജ് കുമാർ, കോ-പ്രൊഡ്യൂസർ: സഹിൽ ശർമ്മ, ഛായാഗ്രഹണം: നിമിഷ് രവി, സെക്കൻഡ് യൂണിറ്റ് ക്യാമറ: റോബി വർഗീസ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: മിഥുൻ മുകുന്ദൻ, കലാസംവിധാനം: ഷിജി പട്ടണം, വസ്ത്രാലങ്കാരം: സമീറ സനീഷ്, ചീഫ് അസോസിയേറ്റ്: സൂജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പിആർഒ: ശബരി.
നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…
സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…
‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…
ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…
പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…
മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…
This website uses cookies.