ദളപതി വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭു ഒരുക്കിയ പുതിയ ചിത്രമായ ഗോട്ട്, സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടി മുന്നോട്ട് കുതിക്കുകയാണ്. ഇതിനോടകം ആഗോള തലത്തിൽ 330 കോടിക്ക് മുകളിൽ ഗ്രോസ് നേടിയ ഈ ചിത്രം, ഇതിന്റെ ഫൈനൽ റണ്ണിൽ 400 കോടി മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അച്ഛനും മകനുമായി വിജയ് ഇരട്ട വേഷത്തിലെത്തിയ ഈ ചിത്രത്തിൽ ഡീ ഏജിങ് ടെക്‌നോളജിയും ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ഈ ചിത്രത്തിന് തീർച്ചയായും ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നു പറയുകയാണ് സംവിധായകൻ വെങ്കട് പ്രഭു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം രണ്ടാം ഭാഗത്തിന്റെ സൂചന നൽകിയത്. ‘ദ ഗോട്ട് Vs ഒ ജി’ ആയിരിക്കും ഇതിന്റെ രണ്ടാം ഭാഗമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഗോട്ട് ചിത്രത്തിന്റെ അവസാനം കാണിക്കുന്ന ക്രെഡിറ്റ് സീനുകളിൽ ഒരു രണ്ടാം ഭാഗത്തിനുള്ള സ്കോപ് സംവിധായകൻ തുറന്നിട്ടിട്ടുമുണ്ട്.
എന്നാൽ രാഷ്ട്രീയ പ്രവേശനം മൂലം, എച്ച് വിനോദ് ഒരുക്കുന്ന തന്റെ പുതിയ ചിത്രത്തിന് ശേഷം വിജയ് സിനിമയിൽ നിന്ന് വിരമിക്കും എന്ന വാർത്തകൾ വരുന്നത് കൊണ്ട് തന്നെ, അദ്ദേഹം ഇല്ലാതെ എങ്ങനെ വെങ്കട് പ്രഭു ഒരു രണ്ടാം ഭാഗം പ്ലാൻ ചെയ്യുമെന്നും ആരാധകരും സിനിമാ പ്രേമികളും ചോദിക്കുന്നുണ്ട്. ഏതായാലും, വിജയ് സിനിമയിൽ നിന്ന് മാറാതെ, ഇടക്കെങ്കിലും ഓരോ ചിത്രങ്ങൾ സമ്മാനിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
വൻ വിജയം നേടി മുന്നേറുന്ന ഗോട്ടിൽ മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, അജ്മൽ അമീർ, ജയറാം, സ്നേഹ, ലൈല, യോഗി ബാബു, പ്രേംജി അമരൻ എന്നിവരും വേഷമിട്ടിരിക്കുന്നു. യുവാൻ ശങ്കർ രാജ സംഗീതമൊരുക്കിയ ഈ ആക്ഷൻ ത്രില്ലർ നിർമ്മിച്ചത് എ ജി എസ് എന്റർടൈൻമെന്റാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.