ജന്മദിനത്തിൽ തങ്കമണി സെക്കന്റ് ലുക്ക് പോസ്റ്റർ; വീണ്ടും വേഷപ്പകർച്ചയിലൂടെ അമ്പരപ്പിക്കാൻ ദിലീപ്
ജനപ്രിയ നായകൻ ദിലീപ് ഇന്ന് തന്റെ 56 ആം ജന്മദിനം ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളിലൊന്നായ തങ്കമണിയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ഉടൽ എന്ന ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടിയ സംവിധായകൻ രതീഷ് രഘുനന്ദൻ ഒരുക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്നിവ നേരത്തെ തന്നെ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നര കയറിയ കട്ടിയുള്ള താടിയും കനലെരിയുന്ന കണ്ണുകളുമായി ഞെട്ടിക്കുന്ന ലുക്കിലാണ് ദിലീപ് എത്തിയതെങ്കിൽ അതിൽ നിന്നും തീർത്തും വിഭിന്നമായ ലുക്കിലാണ് സെക്കന്റ് ലുക്ക് പോസ്റ്ററിൽ അദ്ദേഹത്തെ കാണാൻ സാധിക്കുക. ഒരിക്കൽ കൂടി വേഷപ്പകർച്ച കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുകയാണ് ദിലീപ് എന്ന അഭിനയ പ്രതിഭ.
1980 കളുടെ മധ്യത്തിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കുപ്രസിദ്ധമായ സംഭവമായിരുന്നു ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമത്തിൽ കേരളാ പൊലീസ് നടത്തിയ നരനായാട്ട്. ആ സംഭവമാണ് ഈ ചിത്രത്തിന്റെ പ്രമേയമായി വരുന്നത് എന്നാണ് സൂചന. സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ.ബി. ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ദിലീപിനൊപ്പം നീത പിളള, പ്രണിത സുഭാഷ്, അജ്മൽ അമീർ, സുദേവ് നായർ, സിദ്ദീഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ജിബിൻ ജി, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, അംബിക മോഹൻ, സ്മിനു, ജോൺ വിജയ്, സമ്പത്ത് റാം എന്നിവരും അഭിനയിച്ചിട്ടുണ്ട്.
സംവിധായകൻ രതീഷ് തന്നെ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് മനോജ് പിള്ള, എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരൻ, സംഗീതമൊരുക്കുന്നത് വില്യം ഫ്രാൻസിസ് എന്നിവരാണ്. രാജശേഖരൻ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിവർ ചേർന്നാണ് ഇതിലെ സംഘട്ടനങ്ങൾ ഒരുക്കിയത്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.