മലയാള സിനിമ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് ആട് ജീവിതം. ബെന്യാമിൻ രചിച്ച പ്രശസ്തമായ നോവൽ ആസ്പദമാക്കി ബ്ലെസി ഒരുക്കുന്ന ഈ ചിത്രത്തിലെ നായകനായി എത്തുന്നത് പൃഥ്വിരാജ് സുകുമാരൻ ആണ്. ഇതിനു വേണ്ടി വലിയ രീതിയിലാണ് പൃഥ്വിരാജ് ശരീര ഭാരം കുറച്ചതു. ഇതിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന നജീബ് എന്ന കഥാപാത്രത്തിന്റെ മെലിഞ്ഞ ലുക്ക് എന്ന് പറഞ്ഞു ഒട്ടേറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ അതൊന്നുമല്ല ഈ ചിത്രത്തിലെ ശരിക്കുമുള്ള ലുക്ക് എന്നാണ് പൃഥ്വിരാജ് വെളിപ്പെടുത്തുന്നത്. ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി തന്റെ ശരീരത്ത പീഡിപ്പിക്കുകയായിരുന്നെന്നും, ഇനി അത് പോലുള്ള സിനിമ കമ്മിറ്റ് ചെയ്യില്ലെന്നും പൃഥ്വിരാജ് പറയുന്നു. വെറ്റൈി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് പൃഥ്വിരാജ് ഇത് തുറന്നു പറയുന്നത്.
വാസ്തവത്തില്‍ ആടുജീവിതത്തിന് വേണ്ടി രൂപമാറ്റം നടത്തിയ അവസ്ഥയിലെ ലുക്ക് ആരും കണ്ടിട്ടില്ല എന്നും, അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിലെ സീനുകളോ, സ്റ്റില്‍സോ, ഒന്നും പുറത്ത് വിട്ടിട്ടില്ല എന്നും പൃഥ്വിരാജ് പറയുന്നു. ആടുജീവിതത്തിന് ശേഷം ജോര്‍ദാനില്‍ നിന്ന് തിരിച്ച് വന്നപ്പോള്‍ താൻ ഏറ്റവും മെലിഞ്ഞിരിക്കുന്ന അവസ്ഥ ആയിരുന്നു എന്നും, ഷൂട്ടിംഗ് മുടങ്ങി അവിടെ കുടുങ്ങി പോയ ശേഷം, ഭക്ഷണമൊക്കെ കഴിച്ച് രണ്ടര മാസം കഴിഞ്ഞുള്ള ഒരു അവസ്ഥയാണ് നിങ്ങള്‍ കണ്ടത് എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. സിനിമ കാണുമ്പോള്‍ ആണ് അതിന്റെ തീവ്രത പ്രേക്ഷകന് മനസ്സിലാവൂ എന്നും പൃഥ്വിരാജ് സുകുമാരൻ കൂട്ടിച്ചേർത്തു. എ ആർ റഹ്മാൻ ആണ് ആടുജീവിതത്തിനു വേണ്ടി സംഗീതം ഒരുക്കുന്നത്. ഇപ്പോൾ വീണ്ടും ആട് ജീവിതം ഷൂട്ട് ചെയ്യാൻ പോയ പൃഥ്വിരാജ് ഇനി ചിത്രം തീർത്തിട്ട് ജൂണിൽ ആണ് തിരിച്ചെത്തു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.