മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി വ്യക്തി ജീവിതത്തിൽ വളരെയേറെ ശുദ്ധി പുലർത്തുന്ന ഒരാളാണ്. പല ദുശീലങ്ങളും വർഷങ്ങൾക്കു മുൻപേ ഉപേക്ഷിച്ച അദ്ദേഹം ശരീര- സൗന്ദര്യ സംരക്ഷണത്തിനൊപ്പം തന്നെ ജീവിത രീതിയിലും ആ സംശുദ്ധി പുലർത്താൻ ശ്രമിക്കുന്ന വ്യക്തി കൂടിയാണ്. എങ്കിലും ജീവിതത്തിൽ എന്തെങ്കിലും ദൗർബല്യങ്ങൾ ഉണ്ടോ എന്നും ഏറ്റവും കൂടുതൽ വെറുക്കുന്നത് ആരെ എന്നുമുള്ള എന്നുള്ള ചോദ്യങ്ങൾക്കു അദ്ദേഹം പറയുന്ന മറുപടി ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. താൻ വിവാദങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ആളല്ല എന്നും അതിൽ ചെന്ന് പെടാതിരിക്കാൻ മാക്സിമം ശ്രമിക്കുന്ന ആളാണെന്നും മമ്മൂട്ടി പറയുന്നു. തന്റെ പരമമായ ലക്‌ഷ്യം മികച്ച നടനാവുക എന്നതാണെന്നും അതിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടു പോയത് കൊണ്ട് സിനിമയിലെ വിവാദങ്ങളിൽ ചെന്ന് പെടേണ്ടി വന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. സിനിമാ ലോകവുമായി ബന്ധപ്പെട്ട ഗോസിപ്പ് കോളങ്ങളിലോ അല്ലെങ്കിൽ പ്രലോഭനം ഉണ്ടാക്കുന്നു എന്ന് പറയപ്പെടുന്ന വഴികളിലോ താൻ സഞ്ചരിക്കാൻ ശ്രമിച്ചിട്ടില്ല എന്നും അദ്ദേഹത്തെ കൂട്ടിച്ചേർത്തു.
ഇതൊക്കെ സിനിമയിൽ മാത്രമല്ല, എല്ലാ രംഗത്തുമുണ്ടെന്നതും അദ്ദേഹം എടുത്തു പറയുന്നു. പല മോശമായ സാഹചര്യങ്ങളും നമ്മൾ തന്നെ സൃഷ്ടിക്കുന്നത് ആണെന്നും മമ്മൂട്ടി പറഞ്ഞു. താൻ മദ്യം രുചിച്ചു നോക്കാത്ത ആളൊന്നുമല്ലെങ്കിലും ഒരു കടുത്ത മദ്യപാനി അല്ലായെന്നും അതുപോലെ, തന്റെ ഏറ്റവും വലിയ ദൗർബല്യം സിനിമാഭിനയം തന്നെയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും ഏറ്റവും കൂടുതൽ വെറുക്കുന്നതും തന്നെതന്നെയാണ് എന്നും കൂടി മമ്മൂട്ടി കൂട്ടിച്ചേർക്കുന്നു. തനിക്കു സാധിക്കാത്ത കാര്യം മറ്റൊരാൾ ചെയ്യുന്നത് കാണുമ്പോൾ അതെനിക്ക് പറ്റുന്നില്ലല്ലോ എന്നോർത്താണ് സ്വയം വെറുപ്പ് തോന്നാറ് എന്നാണ് അദ്ദേഹം പറയുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.