ജയറാമിനെ നായകനാക്കി പ്രശസ്ത സംവിധായകൻ കണ്ണൻ താമരക്കുളം ഒരുക്കിയ പട്ടാഭിരാമൻ എന്ന ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. ബോക്സ് ഓഫീസിൽ വലിയ വിജയം നേടുന്ന ഈ ചിത്രം ഒരു കിടിലൻ ഫാമിലി എന്റെർറ്റൈനെർ എന്നതിനൊപ്പം സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയവും കൂടി കൈകാര്യം ചെയ്യുന്നുണ്ട്. ഭക്ഷണത്തിൽ മായം ചേർത്ത് വിൽക്കുന്നതിനെതിരെ ഉള്ള ഒരു സന്ദേശം കൂടി ഈ ചിത്രം നൽകുന്നു. ഏതായാലും പട്ടാഭിരാമൻ നൽകുന്ന സന്ദേശം ജനങ്ങൾ ഏറ്റെടുക്കുകയാണ്. ഈ ചിത്രം റിലീസ് ആയതിനു ശേഷം തിരുവനന്തപുരം മേയറുടെ ഫേസ്ബുക് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ഏറെ ശ്രദ്ധേയമായി. തിരുവനന്തപുരത്തെ ഹോട്ടലുകളിൽ നിന്ന് മായം കലരാത്ത ഭക്ഷണം ജനങ്ങൾക്ക് ലഭ്യമാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.
തിരുവനന്തപുരത്തേക്ക് സ്ഥലം മാറി എത്തുന്ന സത്യസന്ധനായ ഒരു ഹെൽത് ഇൻസ്‌പെക്ടർ ആയാണ് ജയറാം ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഏതായാലും പട്ടാഭിരാമൻ നൽകുന്ന സന്ദേശം ചിത്രം കാണുന്ന ഓരോരുത്തരിലും ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. തമാശയും ആക്ഷനും ആവേശവും സസ്‍പെൻസും എല്ലാം നിറച്ചു ഒരു ഗംഭീര എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെയാണ് ആകർഷിക്കുന്നത്. കേരളമെങ്ങും ഹൗസ്ഫുൾ ഷോകളുമായി വലിയ മുന്നേറ്റം ആണ് ഈ ചിത്രം കാഴ്ച വെക്കുന്നത്. പ്രശസ്ത തിരക്കഥാ രചയിതാവായ ദിനേശ് പള്ളത്തു രചന നിർവഹിച്ച ഈ ചിത്രത്തിൽ മിയ, ഷീലു എബ്രഹാം, ജയപ്രകാശ് എന്നിവർ ജയറാമിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
This website uses cookies.