[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

പൊറിഞ്ചു ആവാൻ പ്രചോദനം നൽകിയ മമ്മൂട്ടി ചിത്രങ്ങൾ ഏതെല്ലാം; ജോജു ജോർജ് തുറന്നു പറയുന്നു..!

ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലെ കാട്ടാളൻ പൊറിഞ്ചു ആയി തകർത്തഭിനയിച്ച ജോജു ജോർജ് ഇപ്പോൾ പ്രശംസകൾ ഏറ്റു വാങ്ങുന്ന തിരക്കിലാണ്. ജോസഫിന് ശേഷം ജോജുവിന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും കൂടുതൽ അഭിനന്ദനം അദ്ദേഹത്തിന് നേടിക്കൊടുത്ത കഥാപാത്രമായി മാറി കഴിഞ്ഞു കാട്ടാളൻ പൊറിഞ്ചു. അത്ര ഗംഭീരമായ രീതിയിലാണ് ജോജു ഈ കഥാപാത്രത്തിന് ജീവൻ പകർന്നിരിക്കുന്നത്. എന്നാൽ കാട്ടാളൻ പൊറിഞ്ചു ആയി ജോഷി ചിത്രത്തിലേക്ക് വിളിച്ചപ്പോഴും ഈ കഥാപാത്രത്തെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോഴും ഇത് എങ്ങനെ ചെയ്തു ഫലിപ്പിക്കണം എന്നതിനെ കുറിച്ച് തനിക്കു സംശയം ആയിരുന്നു എന്ന് ജോജു പറയുന്നു. ഇത്ര പരുക്കനും അതേ സമയം സ്നേഹം ഉള്ളിൽ സൂക്ഷിക്കുന്നവനുമായ പൊറിഞ്ചുവിന് ഏതു തരം ശരീര ഭാഷയാണ് കൊടുക്കേണ്ടത് എന്നതായിരുന്നു ജോജുവിന്റെ സംശയം. അത് ജോജു സുഹൃത്തായ ശ്യാം പുഷ്‌കരനോട് പറഞ്ഞപ്പോൾ ശ്യാം ജോജുവിനോട് രണ്ടു ചിത്രങ്ങൾ കാണാൻ പറഞ്ഞു.

അത് രണ്ടും മമ്മൂട്ടി അഭിനയിച്ച രണ്ടു പഴയ ചിത്രങ്ങൾ ആയിരുന്നു. അടിയൊഴുക്കുകളും മഹായാനവുമാണ് ശ്യാം പുഷ്ക്കരൻ നിർദേശിച്ച ആ രണ്ടു മമ്മൂട്ടി ചിത്രങ്ങൾ. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പരുക്കൻ കഥാപാത്രങ്ങൾ അഭിനയിച്ച നടന്മാരിൽ ഒരാൾ ആണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ അത്തരത്തിലുള്ള മികച്ച രണ്ടു കഥാപാത്രങ്ങൾ മുകളിൽ പറഞ്ഞ സിനിമകളിലേതു ആണ്. അതുകൊണ്ടാണ് അത്തരം ഒരു വേഷം ചെയ്യാൻ ആ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം കാണാൻ ശ്യാം പുഷ്ക്കരൻ നിർദേശിച്ചത്. ആ ചിത്രങ്ങൾ കണ്ടതോടെ തന്റെ ടെൻഷൻ മാറി എന്നും ജോജു പറയുന്നു. അതുപോലെ ഈ ചിത്രത്തിലെ സംഘട്ടന രംഗങ്ങളിൽ പെർഫോം ചെയ്യുമ്പോൾ മനസ്സിൽ ഉണ്ടായിരുന്നത് ലാലേട്ടന്റെ കിരീടം, സ്ഫടികം എന്നീ ചിത്രങ്ങളിലെ സംഘട്ടനങ്ങൾ ആയിരുന്നു എന്നും ജോജു പറയുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.