മലയാളത്തിന്റെ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. ഓഗസ്റ്റ് 24 ന് ആഗോള റിലീസായി എത്തുന്ന ഈ ചിത്രത്തിന്റെ ആദ്യ റിവ്യൂ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഈ ചിത്രം യൂറോപ്പിൽ വിതരണം ചെയ്യുന്ന ആർ എഫ് ടി ഫിലിംസ് ചെയർമാൻ റൊണാൾഡ് ആണ് അവിടെ സെൻസർ ചെയ്യുമ്പോൾ കിംഗ് ഓഫ് കൊത്ത കണ്ട അനുഭവം സോഷ്യൽ മീഡിയ വഴി പങ്കു വെച്ചത്. തന്റെ അനുഭവം വീഡിയോ വഴി പങ്കു വെച്ച അദ്ദേഹത്തിന്റെ വാക്കുകൾ ആവേശകരമാണ്. അതിഗംഭീര മേക്കിങ് ആണ് ഈ ചിത്രത്തിന്റേത് എന്നും, ദുൽഖർ സൽമാന്റെ പ്രകടനം വേറെ ലെവലാണെന്നും അദ്ദേഹം പറയുന്നു.
ചിത്രത്തിന്റെ പശ്ചാത്തല സംഗീതം കിടിലൻ എന്ന് പറയുന്ന അദ്ദേഹം, ഇതിലെ സംഘട്ടനം, ഇതിന്റെ ക്ലൈമാക്സ് എന്നിവയേയും വാ തോരാതെ പ്രശംസിക്കുകയാണ്. ആരാധകർക്കും സിനിമ പ്രേമികൾക്കും കിംഗ് ഓഫ് കൊത്ത ഒരുത്സവം ആയിരിക്കുമെന്നും, ഹൈപ്പിനോട് നീതി പുലർത്തുന്ന അൾട്രാ മാസ്സ് എന്റർടൈനറായിരിക്കും ഇതെന്നും അദ്ദേഹം സൂചിപ്പിച്ചു. ജേക്സ് ബൊജോയ്, ഷാൻ റഹ്മാൻ എന്നിവർ സംഗീതമൊരുക്കിയ ഈ ചിത്രം രചിച്ചത് അഭിലാഷ് എൻ ചന്ദ്രനാണ്. ദുൽഖർ സൽമാനും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റുകൾ ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളായി നടന്ന് കഴിഞ്ഞു. കിംഗ് ഓഫ് കൊത്ത മലയാള സിനിമയിൽ പുത്തൻ ബോക്സ് ഓഫീസ് റെക്കോർഡുകൾ സ്ഥാപിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.