കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്തയുടെ കേരളാ പ്രീ റിലീസ് ഇവന്റ് കൊച്ചിയിൽ വെച്ച് നടന്നത്. ആരാധകരും സിനിമ പ്രേമികളും വലിയ സ്വീകരണമാണ് ദുൽഖർ സൽമാനും കൊത്ത ടീമിനും നൽകിയത്. ഈ ചിത്രത്തിന്റെ ഹൈദരാബാദ്, ചെന്നൈ പ്രീ റിലീസ് ഇവന്റുകൾക്കും വമ്പൻ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ, കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. കിംഗ് ഓഫ് കൊത്ത പ്രമോഷന്റെ ഭാഗമായി സ്റ്റേജിൽ പെർഫോം ചെയ്ത ദുൽഖർ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ അനുകരിക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
മോഹൻലാൽ സ്റ്റൈലിൽ ചുവട് വെച്ച ദുൽഖറിന് വമ്പൻ കയ്യടിയാണ് ലഭിച്ചത്. എന്നാൽ അതിന് ശേഷം ദുൽഖർ മൈക്കിലൂടെ സോറി ലാലേട്ടാ, സോറി എന്ന് പറയുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. പ്രശസ്ത തെന്നിന്ത്യൻ ട്രേഡ് അനലിസ്റ്റുകളടക്കം ഇപ്പോൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുണ്ട്. നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഓഫ് കൊത്ത ഓഗസ്റ്റ് 24 നാണ് റിലീസ് ചെയ്യാൻ പോകുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ എത്തുന്ന ഈ ചിത്രം നിർമ്മിച്ചത് സീ സ്റ്റുഡിയോസ്, ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് എന്നിവർ ചേർന്നാണ്. അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോർഡുകൾ സൃഷ്ടിക്കുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യ ദിന കളക്ഷൻ റെക്കോർഡുകൾ തകർക്കുമെന്നാണ് സൂചന.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.