ദളപതി വിജയ് നായകനായെത്തുന്ന അവസാന ചിത്രമാണ് ദളപതി 69 . എച്ച് വിനോദ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ പൂജ ഒക്ടോബർ നാലിന് നടക്കും. ഒക്ടോബർ അഞ്ചിന് ചിത്രീകരണം ആരംഭിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ താരനിരയിലെ അംഗങ്ങളെ ഓരോന്നായി വെളിപ്പെടുത്തുകയാണിപ്പോൾ ചിത്രത്തിന്റെ നിർമ്മാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ്.
ചിത്രത്തിലെ വില്ലനായ ബോളിവുഡ് താരം ബോബി ഡിയോളിനെയാണ് ആദ്യം വെളിപ്പെടുത്തിയത് എങ്കിൽ, അടുത്തതായി വന്നത് നായികാ വേഷം ചെയ്യുന്ന പൂജ ഹെഗ്‌ഡെയുടെ വിവരമാണ്. അതിന് ശേഷം മലയാളി നായികതാരമായ മമിതാ ബൈജു, നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോൻ, മലയാളി താരങ്ങളായ പ്രിയാമണി, നരെയ്ൻ എന്നിവരുടെ പേരുകളും അവർ വെളിപ്പെടുത്തി.
ഇനിയും സർപ്രൈസ് ആയി ചിത്രത്തിലെ ചില അഭിനേതാക്കളുടെ പേരുകൾ പുറത്ത് വിടുമെന്നാണ് സൂചന. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ഈ ചിത്രം അടുത്ത വർഷം ദീപാവലി റിലീസ് ആണ് പ്ലാൻ ചെയ്യുന്നത്. ഒരു ഗാനചിത്രീകരണത്തോടെ ചിത്രം ആരംഭിക്കുമെന്നാണ് സൂചന. രാഷ്ട്രീയ പ്രവേശനം നടത്തുന്ന വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന നിലയിൽ വലിയ ഹൈപ്പിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.
ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയിരിക്കും ഈ ചിത്രമെന്നും, ഇതിന്റെ ടൈറ്റിൽ ‘വെട്രി കൊടി’ എന്നായിരിക്കുമെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ വന്നിരുന്നു. വിജയ് നായകനായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രമായ ഗോട്ട്, ആഗോള തലത്തിൽ 450 കോടിക്ക് മുകളിൽ കളക്ഷൻ നേടി ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയിരുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.