സൈ രാ നരസിംഹ റെഡ്‌ഡി എന്ന മെഗാ സ്റ്റാർ ചിരഞ്ജീവി ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയം. ഇന്ത്യൻ സിനിമയിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നായ ഈ ചിത്രം വരുന്ന ഒക്ടോബർ രണ്ടിന് ലോകം മുഴുവൻ റിലീസ് ചെയ്യും. അതിനു മുൻപ് ഈ വരുന്ന സെപ്റ്റംബർ 22 നു ഈ ചിത്രത്തിന്റെ പ്രീ- റിലീസ് ലോഞ്ച് നടക്കുകയാണ്. ഏകദേശം പത്തു ലക്ഷത്തോളം ആളുകൾ പങ്കെടുക്കുന്ന, ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ സിനിമാ ലോഞ്ച് ആവും ഹൈദരാബാദിൽ വെച്ച് നടക്കുക. രജനികാന്ത് അടക്കമുള്ള ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ എല്ലാം ഈ ചടങ്ങിന്റെ ഭാഗമാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കേരളത്തിൽ വമ്പൻ റിലീസ് ആയി ഈ ചിത്രം എത്തിക്കുന്നത് ജെമിനി സ്റ്റുഡിയോസ് ആണ്. വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ടീസർ വലിയ ഹിറ്റ് ആയി മാറിയിരുന്നു.
മലയാളത്തിന്റെ സൂപ്പർ താരമായ മോഹൻലാൽ ആയിരുന്നു ഈ ചിത്രത്തിന്റെ മലയാളം ടീസറിന് ആമുഖം നൽകിയത്. മെഗാ സ്റ്റാർ ചിരഞ്ജീവിക്ക് ഒപ്പം വിജയ് സേതുപതി, അമിതാബ് ബച്ചൻ, നയൻ താര, കിച്ച സുദീപ്, ജഗപതി ബാബു, തമന്ന, അനുഷ്ക ഷെട്ടി, തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്കു ജീവൻ നൽകുന്നു. ചിരഞ്ജീവിയുടെ മകൻ റാം ചരൺ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുരീന്ദർ റെഡ്‌ഡി ആണ്. 270 കോടി രൂപ മുതൽ മുടക്കിൽ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അമിത് ത്രിവേദി സംഗീതം പകർന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദും ഇതിനു ദൃശ്യങ്ങൾ ഒരുക്കിയത് ആർ രത്‌നവേലുവും ആണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.