ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജനപ്രിയ നായകൻ ദിലീപ് നിർമ്മിച്ച്, അദ്ദേഹത്തിന്റെ അനുജൻ അനൂപ് പദ്മനാഭൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് തട്ടാശേരി കൂട്ടം. ഇന്നലെ റിലീസ് ചെയ്ത ഈ ചിത്രത്തിന് ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രീയപെട്ടവരായി മാറി എന്ന് സൂചിപ്പിക്കുന്ന പ്രതികരണങ്ങളാണ് കാണാൻ സാധിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഈ ചിത്രം മറ്റൊരു ജനപ്രിയ സൂപ്പർ ഹിറ്റായി മാറുകയാണെന്ന് തീയേറ്ററിൽ നിന്നുള്ള പ്രതികരണങ്ങൾ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് സന്തോഷ് എച്ചിക്കാനവും, കഥ രചിച്ചത് ജിയോ പി വിയുമാണ്. അർജുൻ അശോകൻ, ഗണപതി, അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി ദേവ്, അപ്പു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം ഒരു കൂട്ടം യുവാക്കളുടെ സൗഹൃദ സംഘത്തിന്റെയും അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന ചില അപ്രതീക്ഷിത സംഭവ വികാസങ്ങളുടെ കഥയുമാണ് പറയുന്നത്.
ഒരു വിനോദ ചിത്രത്തിന്റെ എല്ലാ ചേരുവകളും കൃത്യമായ അളവിൽ ചേർക്കപ്പെട്ടിട്ടുള്ള ഈ ചിത്രത്തിൽ ആക്ഷനും പ്രണയവും കോമെഡിയും ത്രില്ലും എല്ലാം നിറഞ്ഞു നിൽക്കുന്നുണ്ട്. പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾ ഉള്ള ഈ ചിത്രത്തിന് രണ്ടാം പകുതിയിൽ കൈവരുന്ന ഒരു ത്രില്ലർ സ്വഭാവവും പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്നുണ്ട്. പ്രിയംവദ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ വിജയ രാഘവൻ, സിദ്ദിഖ്, സുരേഷ് മേനോൻ, ഷൈനി സാറ, ശ്രീലക്ഷ്മി എന്നിവരും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്. സഞ്ജയ്, അബ്ബാസ്, കലേഷ്, സുബു, ചീക്കുട്ടൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച അർജുൻ അശോകൻ, ഗണപതി, അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി ദേവ്, അപ്പു എന്നിവരുടെ ഗംഭീര പ്രകടനമാണ് തട്ടാശ്ശേരി കൂട്ടത്തിന്റെ ഹൈലൈറ്റുകളിലൊന്ന്. റാം ശരത് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും, ജിതിൻ സ്റ്റാനിസ്ലാസ് ഒരുക്കിയ ദൃശ്യങ്ങളും അതുപോലെ വി സാജന്റെ എഡിറ്റിംഗും ഈ ചിത്രത്തിന്റെ മികവിൽ നിർണ്ണായകമായിട്ടുണ്ട്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.