ഓപ്പറേഷൻ ജാവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയം. ഗോവയിൽ വെച്ചു നടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ വെച്ച് പ്രീമിയർ നടന്ന ഈ ചിത്രം ഇന്നലെയാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രം നേടുന്നത്. നിരൂപകരും വലിയ കയ്യടി നൽകുന്ന ഈ ചിത്രം തീയേറ്ററുകളിൽ നിന്ന് മിസ് ചെയ്യരുത് എന്നാണ് ചിത്രം കണ്ട ഓരോരുത്തരും അഭിപ്രായപ്പെടുന്നത്. ഇത്രയും മികച്ച ഒരു സിനിമ അടുത്തകാലത്ത് മലയാള സിനിമയിൽ ഉണ്ടായിട്ടില്ല എന്നും അവർ പറയുന്നു. ഹൃദയത്തില്‍ തൊടുന്നൊരു സിനിമ എന്ന് പ്രേക്ഷകർ വിലയിരുത്തുന്ന ഈ ചിത്രമാണ്, ഓപ്പറേഷന്‍ ജാവയെക്കാള്‍ തരുണ്‍ മൂര്‍ത്തി എന്ന സംവിധായകനെ അടയാളപ്പെടുത്തുക എന്ന് നിരൂപകരും അഭിപ്രായപ്പെടുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെടുത്തിയാണ് ഈ ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്.
ഒരിക്കലും തീരാതെ ഇങ്ങനെ മുന്നോട്ടു പോകുന്ന നമ്മുടെ കോടതി വ്യവഹാരങ്ങളെ കുറിച്ചും ഈ ചിത്രം സംസാരിക്കുന്നുണ്ട്. അതിനൊപ്പം തന്നെ മനുഷ്യ ബന്ധങ്ങളുടേയും നമ്മുക്ക് ചുറ്റുമുള്ള ചില ജീവിതങ്ങളുടേയും പച്ചയായ ആവിഷ്ക്കാരം കൂടിയാണ് ഈ ചിത്രം. പ്രേക്ഷകനെ വൈകാരികമായ ഒരു യാത്രയിലേക്ക് കൂടിയാണ് ഈ ചിത്രം കൂട്ടികൊണ്ട് പോകുന്നത്. ലുക്ക് മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍ ഗോകുലന്‍, റിയ സെയ്‌റ, ധന്യ, അനന്യ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.