നവാഗതനായ ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന ടോവിനോ ചിത്രമായ തരംഗത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ രണ്ട് ലക്ഷത്തോളം കാഴ്ചക്കാരുമായി മുന്നോട്ട്. കുറച്ച് ദിവസം മുമ്പ് പുറത്തിറങ്ങിയ ‘മിന്നുണ്ടല്ലോ മുല്ലപോലെ’ എന്ന ലിറിക്കൽ വീഡിയോയും സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു .
ചുരുങ്ങിയ സമയം കൊണ്ട് ‘മിന്നുണ്ടല്ലോ മുല്ലപോലെ’ തന്നെ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ടോവിനോ പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം ഒരു ബ്ലാക് കോമഡി ത്രില്ലർ മൂവിയാണ്.
ഏറെ പ്രതീക്ഷയുള്ള ടോവിനോ ചിത്രമാണ് തരംഗം. ധനുഷിന്റെ പ്രൊഡക്ഷൻ ആയ വണ്ടർബാർസ് ആണ് ചിത്രം നിർമിക്കുന്നത്. ധനുഷ് നിർമിക്കുന്ന ആദ്യ മലയാളചിത്രം എന്ന പ്രത്യേകതയും തരംഗത്തിന് ഉണ്ട്.
ടോവിനോക്കൊപ്പം ബാലുവർഗീസ്, വേദിക എന്നിവരും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങൾ ആവുന്നുണ്ട്. അശ്വിൻ രഞ്ജു സംഗീതം നിർവഹിക്കുന്ന തരംഗത്തിന്റെ ഛായാഗ്രാഹകൻ ദീപക് ഡി മേനോൻ ആണ്.
മൃത്യുഞ്ജയം എന്ന ഏറെ ശ്രദ്ധേയമായ ഷോർട്ട് ഫിലിം സംവിധാനം ചെയ്ത ഡൊമിനിക് അരുണിന്റെ ആദ്യ മുഴുനീള ചിത്രമാണ് തരംഗം. ഈ അടുത്ത് തന്നെ തരംഗം തീയറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.