ആന്റോ ജോസഫിന്റെ നിർമാണത്തിൽ അൻവർ റഷീദ്-ദുൽഖർ ചിത്രം വരുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. എന്നാൽ ദുൽഖർ മാസ്സ് പോലീസ് വേഷത്തിൽ എത്തുന്നു എന്ന് പറയപ്പെട്ട ചിത്രത്തിന്റെ വാർത്തകൾ വ്യാജമാണെന്ന് ആന്റോ ജോസഫ് വ്യക്തമാക്കി.
ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ റഷീദ് ദുൽഖർ കൂട്ടുകെട്ടിൽ സിനിമയൊരുങ്ങുന്നു എന്ന വാർത്ത ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ദുൽക്കർ-അൻവർ റഷീദ് ചിത്രം ചർച്ചകൾ നടക്കുന്നുണ്ടെന്നും എന്നാൽ അത് നിർമിക്കുന്നത് താന്‍ അല്ലെന്നും ആന്റോ ജോസഫ് പറഞ്ഞു. ഈ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നതിൽ വളരെയേറെ പ്രതീക്ഷയിലാണ് താനെന്നും അദ്ദേഹം പറയുന്നു.
പക്ഷെ ദുൽഖർ ആരാധകരെ സന്തോഷിപ്പിക്കുന്ന മറ്റൊരു വാർത്ത ആന്റോ ജോസഫ് പുറത്ത് വിട്ടു.
‘ദുൽക്കറിനെ നായകനാക്കി ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായ ഹനീഫ് അദേനി ഒരു ചിത്രം അണിയറയിൽ തയ്യാറാകുന്നുണ്ട്. ദുൽക്കർ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് ഹനീഫ് അദേനി തന്നെയാകും. മറ്റൊരു ഉറപ്പ് കൂടി തരാം. ഇതൊരു മരണമാസ് ചിത്രമാകും. 2018 അവസാനത്തോടെ സിനിമയുടെ ചിത്രീകരണം തുടങ്ങും.’ ആന്റോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.