ഒരു മെക്സിക്കന് അപാരത, ഗപ്പി എന്നീ ഹിറ്റുകള്ക്ക് ശേഷം യുവതാരം ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് തരംഗം. ഷോര്ട്ട് ഫിലിം രംഗത്ത് ശ്രദ്ധേയനായ ഡൊമിനിക്ക് അരുണ് ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചര് ഫിലിമാണ് തരംഗം.
പപ്പന് എന്ന കഥാപാത്രമായാണ് ടോവിനോ തോമസ് ചിത്രത്തില് എത്തുന്നത്. ടോവിനോയുടെ ക്യാരക്ടര് പോസ്റ്റര് ഇന്ന് ടോവിനോ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു.
തമിഴിലെ യുവ സൂപ്പര് താരം ധനുഷ് ആദ്യമായി നിര്മ്മിക്കുന്ന മലയാള സിനിമ എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.
ബാലു വര്ഘീസ്, വിജയ രാഘവന്, ഷമ്മി തിലകന്, അലന്സിയര്, സൈജു കുറുപ്പ്, ദിലീഷ് പോത്തന് തുടങ്ങിയ താരങ്ങള്ക്ക് ഒപ്പം ഒട്ടേറെ പുതുമുഖങ്ങളും ഈ സിനിമയിലൂടെ വെള്ളിത്തിരയില് എത്തുന്നുണ്ട്.
ടീസറിലും പോസ്റ്ററുകളിലും കാസ്റ്റിങ്ങിലും വന്ന പുതുമകള് കൊണ്ട് ഏറെ പ്രതീക്ഷയോടെയാണ് തരംഗത്തെ മലയാള സിനിമ പ്രേക്ഷകര് കാത്തിരിക്കുന്നത്.
ധനുഷിന്റെ നിര്മ്മാണ കമ്പനിയായ വുണ്ടര്ബാര് ഫിലിംസും മിനി സ്റ്റുഡിയോയും ചേര്ന്നാണ് ചിത്രം നിര്മ്മിക്കുന്നത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.