പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, നിർമ്മാതാവ് ഷെബിന്‍ ബക്കര്‍ എന്നിവര്‍ പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെ ബാനറില്‍ നിർമ്മിച്ച തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം ഈ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നായി മാറി കഴിഞ്ഞു. നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോഴും വിജയക്കുതിപ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ കഴിഞ്ഞ ജൂലായ് 26ന് കേരളത്തിൽ റിലീസ് ചെയ്ത തണ്ണീർ മത്തൻ ദിനങ്ങൾ ഇതിനോടകം 45 കോടി കളക്ഷന്‍ നേടിക്കഴിഞ്ഞു എന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ വലിയ വിജയത്തിന് ശേഷം തണ്ണീർ മത്തൻ നിർമ്മിച്ച പ്ലാൻ ജെ സ്റ്റുഡിയോ പുതിയ ചിത്രം നിർമ്മിക്കാൻ ഒരുങ്ങുകയാണ്.
തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളും ആ ചിത്രത്തിലെ അഭിനേതാവുമായ ഡിനോയ് പൗലോസാണ് ഇവരുടെ പുതിയ ചിത്രത്തില്‍ നായകന്‍ ആയി എത്തുന്നത്. അതോടൊപ്പം ഈ സിനിമ സംവിധാനം ചെയ്യുന്നതും ഡിനോയ് പൗലോസ് തന്നെ ആയിരിക്കും. ഈ പുതിയ ചിത്രത്തിന്റെ ഛായാഗ്രഹകനായി ജോമോന്‍ ടി ജോണും, എഡിറ്ററായി ഷമീര്‍ മുഹമ്മദും സംഗീത സംവിധായകനായി ജസ്റ്റിന്‍ വര്‍ഗീസും ജോലി ചെയ്യും. തണ്ണീർ മത്തൻ ദിനങ്ങളിലും ഇവർ തന്നെയാണ് യഥാക്രമം ഛായാഗ്രഹണം, എഡിറ്റിംഗ്, സംഗീതം എന്നിവ നിർവഹിച്ചത്. തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ നായക കഥാപാത്രം ആയ ജെയ്‌സണ്‍ എന്ന പ്ലസ് ടു വിദ്യാർത്ഥിയുടെ സഹോദരനായ ജോയ്‌സായിട്ടായിരുന്നു ഡിനോയ് പൗലോസ് അഭിനയിച്ചത്. ഈ ചിത്രത്തിന്റെ ക്ലൈമാക്സിൽ ഡിനോയ് മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.