തമിഴകത്തിന്റെ ചിയാൻ വിക്രം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ഇപ്പോഴിതാ ഇതിന്റെ ടൈറ്റിൽ പുറത്തു കൊണ്ട് ഒരു ചെറിയ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ടൈറ്റിലിനൊപ്പം ഇതിലെ വിക്രത്തിന്റെ ലുക്കും അവർ പുറത്തു വിട്ടു. തങ്കളാൻ എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ചിത്രത്തിന്റെ കഥ പറയുന്ന കാലഘട്ടത്തെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ടാണ് ഈ ഫസ്റ്റ് ലുക്ക് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. വിക്രത്തിനൊപ്പം പാർവതി തിരുവോത്, മാളവിക മോഹനൻ എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്ന പശ്ചാത്തലം. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.
ചിയാൻ വിക്രമിന്റെ കരിയറിലെ 61 ആം ചിത്രമായി ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേർന്നാണ് നിർമ്മിക്കുന്നത്. സ്റ്റുഡിയോ ഗ്രീൻറെ ബാനറിൽ കെ ഇ ജ്ഞാനവേല്‍ രാജ നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രമാണിത്. ജി വി പ്രകാശ്കുമാർ സംഗീതമൊരുക്കുന്ന ചിത്രത്തിന്, കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. കെജിഎഫ്, കമലഹാസൻ ചിത്രം വിക്രം എന്നിവയ്ക്ക് സംഘട്ടന രംഗങ്ങൾ ഒരുക്കിയ അൻപറിവ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്ന ഈ ചിത്രത്തിന് കലാസംവിധാനം നിർവഹിക്കുന്നത് എസ് എസ് മൂർത്തിയാണ്. തമിഴിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ പൊന്നിയിൻ സെൽവനായിരുന്നു വിക്രത്തിന്റെ അവസാനത്തെ റിലീസ്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.