കഴിഞ്ഞ വർഷം നമ്മുടെ മുന്നിലെത്തിയ രസകരമായ ചിത്രങ്ങളിൽ ഒന്നായിരുന്നു വിനയ് ഫോർട്ടിനെ നായകനാക്കി നവാഗതനായ അഷറഫ് ഹംസ സംവിധാനം ചെയ്ത തമാശ. ശാരീരിക പരിമിതികളെ അധിക്ഷേപിക്കുന്ന പ്രവണതകൾക്ക് എതിരെ സംസാരിച്ച സിനിമ വളരെ മനോഹരമായി തന്നെയാണ് അദ്ദേഹമൊരുക്കിയത്. അതുകൊണ്ടു തന്നെ ചിത്രം പ്രേക്ഷകരും നിരൂപകരും ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഹാപ്പി അവർസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം മൂന്നു വർഷം മുൻപ് റിലീസ് ചെയ്ത ഒരു കന്നഡ ചിത്രത്തിന്റെ ഒഫീഷ്യൽ റീമേക് ആയിരുന്നു. വിനയ് ഫോർട്ടിനൊപ്പം ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാംന്ദ്‌നി, നവാസ് വള്ളിക്കുന്ന്. അരുൺ കുര്യൻ, ആര്യ സലിം എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലെ രസകരമായ ഒരു സ്റ്റിൽ പങ്കു വെച്ച് സംവിധായകൻ അഷ്‌റഫ് ഹംസയിട്ട ഒരു ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.
ആ ചിത്രത്തോടൊപ്പം അദ്ദേഹം പങ്കു വെച്ച കുറിപ്പും ശ്രദ്ധേയമാണ്. അഷറഫ് ഹംസയുടെ വാക്കുകൾ ഇങ്ങനെ, തമാശ. ഇന്നെൻ്റെ സിനിമ റിലീസാണ്, പടം തുടങ്ങിക്കാണും സർ. അതു കൊണ്ട് വേഗത കൂടിപ്പോയതാണ്. പോലീസുകാർ ചിരിയോടെ അടുത്തേക്ക് വന്നു, ഓ, ഡയരക്ടർ ആണല്ലേ. ഏതാ പടം? തമാശ. All the best ധൈര്യമായി പോകൂ. ഇത്രേം വേഗത വേണ്ട. എല്ലാവരും ചിരിയോടെ ആശംസിച്ചു. നന്നായി വരുമെന്ന്. തന്റെ ആദ്യ ചിത്രത്തിന്റെ റിലീസ് ദിവസം അമിത വേഗതയിൽ വണ്ടിയോടിച്ചു തീയേറ്ററിലേക്ക് പോയ തന്നെ പോലീസ് തടഞ്ഞപ്പോൾ സംഭവിച്ച സംഭാഷണമാണ് അഷറഫ് ഹംസ ഫേസ്ബുക്കിലൂടെ പങ്കു വെച്ചിരിക്കുന്നത്. അതോടൊപ്പം ചിത്രത്തിലെ ഒരു രംഗം പുഴയിൽ ഇറങ്ങി നിന്ന് ഷൂട്ട് ചെയ്യുന്ന ദൃശ്യവും അദ്ദേഹം പങ്കു വെച്ചിരിക്കുന്നു.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
This website uses cookies.