[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നിങ്ങൾ ജീവിക്കുന്ന കാലഘട്ടത്തിൽ ജീവിക്കുന്ന സഹജീവി എന്നൊരു പരിഗണന മാത്രം എനിക്ക് തന്നാൽ മതി: ഫഹദ് ഫാസിൽ..!

മലയാള സിനിമയുടെ പുതു തലമുറയിലെ ഏറ്റവും മികച്ച നടൻ എന്ന പേരുള്ള കലാകാരനാണ് സംവിധായകൻ ഫാസിലിന്റെ മകൻ കൂടിയായ ഫഹദ് ഫാസിൽ. അച്ഛൻ സംവിധാനം ചെയ്ത ചിത്രത്തിലെ അരങ്ങേറ്റം ഒരു പരാജയമായെങ്കിലും അതിനു ശേഷം വർഷങ്ങൾ കഴിഞ്ഞു ഈ നടൻ കാഴ്ച്ചവെച്ചത് വമ്പൻ തിരിച്ചു വരവാണ്. മികച്ച ചിത്രങ്ങളുടെ ഭാഗമായി മുന്നോട്ട് കുതിച്ച ഫഹദ് ഫാസിൽ ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന പ്രതിഭയായി മാറി. ബോക്‌സ് ഓഫീസിലും മികച്ച വിജയങ്ങൾ സ്വന്തമാക്കിയ ഫഹദ്, ഒരു നടനെന്ന നിലയിലും താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയുടെ മുൻനിരയിലുണ്ട്. എന്നാൽ സ്റ്റാർ എന്നതിലുപരി ഒരു നടൻ എന്നറിയപ്പെടാൻ മാത്രമല്ലേ ഫഹദ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ഫഹദ് നൽകുന്ന ഉത്തരം ഏറെ ശ്രദ്ധേയമാണ്.

ഒരുപാട് ഉത്തരങ്ങൾ ഉള്ളൊരു ചോദ്യമാണെതെന്നാണ് ഫഹദ് പറയുന്നത്. എന്നാൽ ഫഹദിന്റെ ഉത്തരം ഒരു നടൻ ആണെന്ന പ്രാഥമിക പരിഗണന പോലും താൻ ആഗ്രഹിക്കുന്നില്ല എന്നാണ്. താൻ ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ആളാണ്, തന്റെ ജോലി ഇതാണ് എന്ന ഐഡന്റിറ്റി മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്നും ഫഹദ് ഫാസിൽ പറയുന്നു. തന്റെ സിനിമ നല്ലതാണെങ്കിൽ മാത്രം കണ്ടാൽ മതി എന്നും അല്ലാതെ തന്റെ എല്ലാ സിനിമകളും എല്ലാവരും കാണണമെന്ന് തനിക്ക് നിർബന്ധമില്ല എന്നും ഫഹദ് ഫാസിൽ പറഞ്ഞു. നിങ്ങൾ ജീവിക്കുന്ന കാലഘട്ടത്തിൽ ജീവിക്കുന്ന ഒരു സഹജീവി എന്ന പരിഗണന മാത്രമാണ് താൻ ആഗ്രഹിക്കുന്നത് എന്നു വ്യക്തമാക്കിയ ഫഹദ്, താൻ സിനിമക്കായി എടുക്കുന്ന കഷ്ടപ്പാടുകൾ പ്രേക്ഷകർ അറിയേണ്ട കാര്യമില്ല എന്നും പറയുന്നു. എഡിറ്റ് ടേബിളിൽ താൻ പോലും അത് ഓർക്കാറില്ല എന്നും ആത്യന്തികമായി ഒരു രംഗം പ്രേക്ഷകർ ആസ്വദിക്കുമോ എന്നു മാത്രമാണ് നോക്കുന്നതെന്നും അല്ലാതെ ആ രംഗത്തിൽ അഭിനയിക്കാൻ ഒരു നടൻ എത്രത്തോളം കഷ്ടപ്പാട് സഹിച്ചു എന്നതല്ല അത് സിനിമയിൽ ഉൾപ്പെടുത്തുന്നതിന്റെ മാനദണ്ഡം എന്നും ഫഹദ് വിശദീകരിക്കുന്നു.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

8 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.