[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

‘നീങ്ക കവലപ്പെടാതെ തമ്പീ’; പട്ടാളക്കാരനുമായുള്ള ദളപതിയുടെ ഫോൺ സംഭാഷണം വൈറൽ…

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ആരാധക വൃന്ദമുള്ള നടന്മാരിൽ ഒരാളാണ് ദളപതി വിജയ്. തന്റെ ആരാധകരെ സ്വന്തം സഹോദരന്മാരെ പോലെ കാണുന്ന വിജയ് അവരുടെ ഏതു കാര്യത്തിനും പറ്റുമെങ്കിൽ ഓടിയെത്തുന്ന കാഴ്ചയും നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരിക്കൽ കൂടി വിജയും ആരാധകരും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ഒരു സംഭവം പുറത്തു വന്നിരിക്കുകയാണ്. പട്ടാളക്കാരനായ തന്റെ ഒരു ആരാധകനുമായി വിജയ് നടത്തിയ ടെലിഫോൺ സംഭാഷണം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി വൈറൽ ആയിരിക്കുന്നത്. ആ സംഭാഷണത്തിന്റെ ഓഡിയോ, വീഡിയോ ക്ലിപ്പുകൾ ഇപ്പോൾ സിനിമാ പ്രേമികളുടെ ഇടയിൽ വൻ പ്രചാരം നേടി കഴിഞ്ഞു.

തമിഴ് നാട് കൂടല്ലൂർ സ്വദേശി ആയ തമിഴ് സെൽവൻ എന്ന ആരാധകനെയാണ് വിജയ് വിളിച്ചത്. 17 വർഷമായി പട്ടാളത്തിൽ ജോലി ചെയ്യുന്ന തമിഴ് സെൽവൻ വിജയുടെ ആരാധകൻ ആണ്. ഇത്തവണ ലീവിന് വന്ന തമിഴ് സെൽവന് പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലീവ് വേഗം ക്യാൻസൽ ചെയ്ത് കാശ്മീരിലേക്കു പോവേണ്ടതായി വന്നു. തേനി വിജയ് ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് പാണ്ടി വഴി തമിഴ് സെൽവന്റെ കാര്യം അറിഞ്ഞ വിജയ് അദ്ദേഹത്തെ ഉടൻ വിളിച്ചു സംസാരിക്കുകയായിരുന്നു. വിഷമിക്കേണ്ട എന്നും ഒരു പ്രശ്നവും ഉണ്ടാവില്ല എന്നും സന്തോഷവാനായി ഇരിക്കാനും വിജയ് തമിഴ് സെൽവനോട് പറഞ്ഞു. ജോലി കഴിഞ്ഞു എത്തുമ്പോൾ നമ്മുക്ക് നേരിട്ടു കാണാം എന്നും വിജയ് പറയുന്നു. വിജയ്‌യുടെ കടുത്ത ആരാധകൻ ആണ് താനെന്നും വിളിച്ചതിൽ ഏറെ സന്തോഷം ഉണ്ടെന്നും തമിഴ് സെൽവൻ വിജയോട് മറുപടി പറയുന്നും ഉണ്ട്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

17 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.