ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ആരാധക വൃന്ദമുള്ള നടന്മാരിൽ ഒരാളാണ് ദളപതി വിജയ്. തന്റെ ആരാധകരെ സ്വന്തം സഹോദരന്മാരെ പോലെ കാണുന്ന വിജയ് അവരുടെ ഏതു കാര്യത്തിനും പറ്റുമെങ്കിൽ ഓടിയെത്തുന്ന കാഴ്ചയും നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരിക്കൽ കൂടി വിജയും ആരാധകരും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ഒരു സംഭവം പുറത്തു വന്നിരിക്കുകയാണ്. പട്ടാളക്കാരനായ തന്റെ ഒരു ആരാധകനുമായി വിജയ് നടത്തിയ ടെലിഫോൺ സംഭാഷണം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി വൈറൽ ആയിരിക്കുന്നത്. ആ സംഭാഷണത്തിന്റെ ഓഡിയോ, വീഡിയോ ക്ലിപ്പുകൾ ഇപ്പോൾ സിനിമാ പ്രേമികളുടെ ഇടയിൽ വൻ പ്രചാരം നേടി കഴിഞ്ഞു.
തമിഴ് നാട് കൂടല്ലൂർ സ്വദേശി ആയ തമിഴ് സെൽവൻ എന്ന ആരാധകനെയാണ് വിജയ് വിളിച്ചത്. 17 വർഷമായി പട്ടാളത്തിൽ ജോലി ചെയ്യുന്ന തമിഴ് സെൽവൻ വിജയുടെ ആരാധകൻ ആണ്. ഇത്തവണ ലീവിന് വന്ന തമിഴ് സെൽവന് പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലീവ് വേഗം ക്യാൻസൽ ചെയ്ത് കാശ്മീരിലേക്കു പോവേണ്ടതായി വന്നു. തേനി വിജയ് ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് പാണ്ടി വഴി തമിഴ് സെൽവന്റെ കാര്യം അറിഞ്ഞ വിജയ് അദ്ദേഹത്തെ ഉടൻ വിളിച്ചു സംസാരിക്കുകയായിരുന്നു. വിഷമിക്കേണ്ട എന്നും ഒരു പ്രശ്നവും ഉണ്ടാവില്ല എന്നും സന്തോഷവാനായി ഇരിക്കാനും വിജയ് തമിഴ് സെൽവനോട് പറഞ്ഞു. ജോലി കഴിഞ്ഞു എത്തുമ്പോൾ നമ്മുക്ക് നേരിട്ടു കാണാം എന്നും വിജയ് പറയുന്നു. വിജയ്‌യുടെ കടുത്ത ആരാധകൻ ആണ് താനെന്നും വിളിച്ചതിൽ ഏറെ സന്തോഷം ഉണ്ടെന്നും തമിഴ് സെൽവൻ വിജയോട് മറുപടി പറയുന്നും ഉണ്ട്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.