ബിഗിൽ എന്ന തന്റെ പുതിയ ചിത്രം നേടിയ കൂറ്റൻ വിജയത്തിന് ശേഷം ദളപതി വിജയ് അഭിനയിക്കുന്നത് ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ ആണ്. ബിഗിൽ എന്ന ദളപതി ചിത്രത്തിനൊപ്പം തന്നെ റിലീസ് ചെയ്ത കാർത്തിയുടെ കൈദി എന്ന ചിത്രം ലോകേഷ് കനകരാജ് ആണ് ഒരുക്കിയത്. വിജയ് ചിത്രത്തോട് മത്സരിച്ചു ബ്ലോക്ക്ബസ്റ്റർ വിജയം ആണ് കൈദി നേടിയത്. കാർത്തിയുടെ ആദ്യ 100 കോടി ചിത്രമായി മാറിയ കൈദി ലോകേഷ് കനകരാജിന്റെ തുടർച്ചയായ രണ്ടാം ബോക്സ് ഓഫിസ് ഹിറ്റും ആണ്. കൈദിക്കു മുൻപ് മാനഗരം എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് ലോകേഷ് കനകരാജ് ഒരുക്കിയത്.
ഇപ്പോൾ ലോകേഷ് ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ലോകേഷിനൊപ്പം ചേർന്ന് രചിച്ചിരിക്കുന്നത് നിരൂപക പ്രശംസ നേടിയ ആടെയ് എന്ന അമല പോൾ ചിത്രം രചിച്ചു സംവിധാനം ചെയ്ത രത്ന കുമാർ ആണ്. ഇന്ന് രത്ന കുമാർ ഇട്ട ഒരു ട്വീറ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ് രത്ന കുമാർ. തന്റെ ജന്മദിനത്തിൽ ദളപതി വിജയ് നൽകിയ ഒരു സർപ്രൈസ് എന്താണെന്നാണ് രത്ന കുമാർ ട്വീറ്റിൽ പറയുന്നത്.
എഴുത്തും യാത്രകളും ആളുകളെ കാണേണ്ട തിരക്കുകളും ഉണ്ടായതിനാൽ ദളപതി 64 ഷൂട്ട് നടക്കുന്ന ഡൽഹിയിലെ സെറ്റിൽ തനിക്കു ഇന്ന് എത്തിച്ചേരാൻ സാധിച്ചില്ല എന്ന് രത്ന കുമാർ പറയുന്നു. അപ്പോഴാണ് തനിക്കൊരു കാൾ വന്നത് എന്നും സംവിധായകൻ ലോകേഷ് കനകരാജിന്റെ ശബ്ദത്തിൽ തനിക്കു ജന്മദിന ആശംസകൾ നേർന്നു കൊണ്ട് വിളിച്ചത് ദളപതി വിജയ് ആയിരുന്നു എന്നും രത്ന കുമാർ പറയുന്നു. ഏതായാലും രത്ന കുമാറിന്റെ ഈ ട്വീറ്റ് വിജയ് ആരാധകർ ആഘോഷമാക്കി കഴിഞ്ഞു. മക്കൾ സെൽവൻ വിജയ് സേതുപതിയും അഭിനയിക്കുന്ന ഈ ചിത്രം അടുത്ത വർഷം ഏപ്രിൽ മാസത്തിൽ ആണ് റിലീസ് ചെയ്യുക. ആന്റണി വർഗീസ്, മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.