ഒരു കാലത്തു മലയാള സിനിമയിലെ മുൻനിര നായികാ നടിമാരിൽ ഒരാളായിരുന്നു ശാന്തി കൃഷ്ണ. ഹിമവാഹിനി, എന്നും നന്മകൾ, വിഷ്ണു ലോകം, നയം വ്യക്തമാക്കുന്നു, പണ്ട് പണ്ടൊരു രാജകുമാരി, കൗരവർ, ഗാന്ധർവ്വം, ചെങ്കോൽ, പരിണയം, പിൻഗാമി, പക്ഷെ, ചകോരം, സുകൃതം തുടങ്ങിയ ചിത്രങ്ങളിലെ ശാന്തി കൃഷ്ണയുടെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ഉണ്ട്. ഏകദേശം 22 വർഷങ്ങളോളം സിനിമയിൽ നിന്ന് മാറി നിന്നതിനു ശേഷം നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ വളരെ ശ്കതമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ശാന്തി കൃഷ്ണ തിരിച്ചു വന്നത്. അതിനു ശേഷം ഒട്ടേറെ ചിത്രങ്ങൾ ആണ് ശാന്തി കൃഷ്ണ മലയാളത്തിൽ ചെയ്തത്.
1997 ഇൽ റിലീസ് ചെയ്ത നേര്ക്ക് നേർ എന്ന തമിഴ് ചിത്രത്തിൽ ശാന്തി കൃഷ്ണ അഭിനയിക്കുമ്പോൾ അതിൽ തമിഴിലെ ഇന്നത്തെ സൂപ്പർ താരങ്ങൾ ആയിരുന്ന സൂര്യയും വിജയ്‍യും ഉണ്ടായിരുന്നു. സൂര്യയുടെ അരങ്ങേറ്റ ചിത്രം ആയിരുന്നു അത്. എന്നാൽ വിജയ് അപ്പോഴേക്കും അറിയപ്പെടുന്ന ഒരു നടൻ ആയി മാറിയിരുന്നു. വിജയ്‌യെ കുറിച്ച് ശാന്തി കൃഷ്ണ പറയുന്നത് അദ്ദേഹം നമ്മുടെ മോഹൻലാലിനെ പോലെ ആണെന്നാണ്. ക്യാമറക്കു പുറകിൽ വളരെ വിനയവും ലളിതവുമായ സ്വഭാവം പ്രകടിപ്പിക്കുന്ന വളരെ സോഫ്റ്റ് ആയ ഒരു കാരക്റ്റെർ ആണ് വിജയ് എന്നും എന്നാൽ ക്യാമറക്കു മുന്നിൽ എത്തിക്കഴിഞ്ഞാൽ വളരെ പെട്ടെന്ന് കഥാപാത്രമായി മാറും എന്നും ശാന്തി കൃഷ്ണ പറയുന്നു. നമ്മൾ അത്രയും നേരം കണ്ട സോഫ്റ്റ് ആയ ആളേ ആയിരിക്കില്ല ക്യാമറക്കു മുന്നിൽ വിജയ് എന്നാണ് ഈ നടി പറയുന്നത്.
ഓൺലുക്കേഴ്സ് മീഡിയക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആണ് ശാന്തി കൃഷ്ണ തന്റെ മനസ്സ് തുറന്നതു. ശാന്തി കൃഷ്ണ വളരെ നിർണ്ണായകമായ ഒരു കഥാപാത്രം അവതരിപ്പിക്കുന്ന ഉൾട്ട എന്ന കോമഡി ചിത്രം ഉടനെ റിലീസ് ചെയ്യാൻ പോവുകയാണ്. ഗോകുൽ സുരേഷ് ആണ് ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്. ഒരു സന്ദേശവും കൂടി നൽകുന്ന സ്ത്രീ ശാക്തീകരണം വിഷയമാക്കിയ ഒരു ചിത്രമാണ് ഉൾട എന്നാണ് ശാന്തി കൃഷ്ണ പറഞ്ഞത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.