കോവിഡ് 19 പ്രതിസന്ധിയെ തുടർന്ന് തൂത്തുക്കുടിയിൽ കുടുങ്ങി പോയ സ്ത്രീകൾക്ക് സഹായവുമായി എത്തിയിരിക്കുകയാണ് തമിഴകത്തിന്റെ ദളപതി വിജയ്. തന്റെ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ വഴിയാണ് അദ്ദേഹം സഹായമെത്തിച്ചത്. ആരാധക സംഘടന വഴി ചെന്നൈ സെൻട്രലിൽ ഉള്ള ദേവി എന്ന സ്ത്രീയടക്കം 11 പേരെയാണ് തൂത്തുക്കുടിയിൽ നിന്ന് വിജയ് ചെന്നൈയിൽ തിരിച്ചെത്തിച്ചത്. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് അവർ അവിടെ പെട്ടു പോയത്. 40 ദിവസത്തോളം താമസിക്കാൻ സൗകര്യം പോലുമില്ലാതെ ബുദ്ധിമുട്ടിയ ദേവിക്കൊപ്പം 20 വയസ്സ് പോലും പ്രായമാകാത്ത പെണ്മക്കളും ഉണ്ടായിരുന്നു. ഫാൻസ് അസോസിയേഷൻ വഴി വിവരമറിഞ്ഞ വിജയ് ഉടനെ തന്നെ ആരാധകർ വഴി സഹായമെത്തിക്കുകയായിരുന്നു. ഇന്ത്യ മുഴുവൻ അടച്ചിടൽ പ്രഖ്യാപിക്കുന്നതിന് മുൻപാണ് ഇവർ തൂത്തുക്കുടിയിൽ എത്തിയത്.
ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ കുറച്ചു ദിവസം ഇവർ പരിച്ചയക്കാരുടെ വീട്ടിൽ തങ്ങി എങ്കിലും പിന്നീട് അവിടെയുള്ള ഒരു ക്ഷേത്രത്തിൽ അഭയം തേടുകയായിരുന്നു. ചെന്നൈയിലേക്ക് തിരിച്ചു വരാൻ സർക്കാർ സംവിധാനങ്ങൾ വഴി ശ്രമിച്ചു നോക്കിയെങ്കിലും നടന്നില്ല. അവസാനം ക്ഷേത്രത്തിലും ബസ് സ്റ്റാന്റിലുമൊക്കെയായാണ് ഈ കഴിഞ്ഞ നാല്പതു ദിവസങ്ങൾ ഇവർ കഴിച്ചു കൂട്ടിയത്. വിജയ് ഫാൻസ് അസോസിയേഷൻ പ്രവർത്തകൻ ആനന്ദ് ഈ വിവരമറിഞ്ഞതാണ് ഇവരുടെ ജീവിതത്തിൽ വഴിത്തിരിവായത്. ആനന്ദിൽ നിന്ന് വിവരമറിഞ്ഞ വിജയ്, ആരാധക സംഘടനയുടെ തൂത്തുക്കുടി, തിരുനെൽവേലി ഘടകങ്ങൾ വഴി യാത്രക്കുള്ള സജ്ജീകരണങ്ങൾ ഒരുക്കി നൽകി. ചെന്നൈയിൽ എത്തിയതിനു ശേഷവും ഇവർക്കുള്ള അരി, പച്ചക്കറി, മറ്റവശ്യ സാധനങ്ങൾ എന്നിവയെല്ലാം ചെന്നൈയിലെ വിജയ് ഫാൻസ് പ്രവർത്തകർ തന്നെയാണ് എത്തിച്ചു നൽകിയത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.