[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

യഥാർത്ഥ ഹീറോകളായ പോലീസുകാരുടെ കയ്യിൽ നിന്ന് ഓട്ടോഗ്രാഫ് നേടി തമിഴ് സിനിമാ താരം സൂരി..!

ഈ കൊറോണ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ സമയം ജോലി ചെയ്യുന്ന രണ്ടു വിഭാഗങ്ങളാണ് നമ്മുടെ രാജ്യത്തെ ആരോഗ്യ പ്രവർത്തകരും പിന്നെ പോലീസുകാരും. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കും അതുപോലെ സമൂഹത്തിൽ സുരക്ഷയും സമാധാനവും ഉറപ്പു വരുത്തുന്നതിന് വേണ്ടിയും സമയ ക്രമം പോലുമില്ലാതെ ഊണും ഉറക്കവും പോലും ശ്രദ്ധിക്കാതെ ഇവർ ജോലി ചെയ്യുകയാണ്. ലോക്ക് ഡൌൺ കൂടി പ്രഖ്യാപിച്ചതോടെ പോലീസുകാരുടെ ജോലി ഭാരം ഒരു തരത്തിൽ കൂടി എന്നു തന്നെ പറയാം. ഇപ്പോഴിതാ ഈ അവസരത്തിൽ യഥാർത്ഥ ജീവിതത്തിൽ ഹീറോകളായ പോലീസ് ഉദ്യോഗസ്ഥരെ തേടിയെത്തിയിരിക്കുന്നത് വെള്ളിത്തിരയിൽ നമ്മളെ ഏറെ ചിരിപ്പിച്ച ഒരു ഹാസ്യ താരം. പ്രശസ്ത തമിഴ് നടൻ സൂരിയാണ് യഥാർത്ഥ ജീവിതത്തിലെ ഈ ഹീറോകൾക്ക് മുന്നിലെത്തിയത്.

ചെന്നൈ ഡി വണ് ട്രിപ്ലിക്കെന് പോലീസ് സ്റ്റേഷനിൽ എത്തിയ സൂരി അവിടെ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സേവനങ്ങൾക്ക് നന്ദി പറയുകയും ഒപ്പം അവരുടെ കയ്യിൽ നിന്ന് ഓട്ടോഗ്രാഫ് വാങ്ങുകയും ചെയ്തു. മാസ്‌ക് അണിഞ്ഞുകൊണ്ട്, കയ്യിൽ ഗ്ലൗസുമിട്ടു സാമൂഹിക അകലം പാലിച്ചു കൊണ്ടാണ് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരുമായി സംവദിച്ചത്. ഈ സമയത്തു അവർ സമൂഹത്തിനു നൽകുന്ന സേവനം ഏറ്റവും മഹത്തരമായ ഒന്നാണെന്നും അവരാണ് നമ്മുടെ യഥാർത്ഥ നായകന്മാരെന്നും സൂരി പറയുന്നു. ഒട്ടേറെ തമിഴ് ചിത്രങ്ങളിലെ ഹാസ്യ വേഷങ്ങൾ കൊണ്ട് നമ്മളെ ചിരിപ്പിച്ച സൂരി ഇന്ന് തമിഴിലെ ഏറ്റവും തിരക്കുള്ള ഹാസ്യ താരങ്ങളിൽ ഒരാളാണ്. ശിവ കാർത്തികേയനുമായുള്ള സൂരിയുടെ കോമ്പിനേഷൻ തമിഴ് സിനിമയിലെ സൂപ്പർ ഹിറ്റ് നായക- ഹാസ്യ താര ജോഡികളിലൊന്നാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.