തമിഴകത്തിന്റെ ദളപതി ആയ വിജയ് തന്റെ ആരാധകരോട് കാണിക്കുന്ന സ്നേഹവും അടുപ്പവും ഏറെ പ്രശസ്തമാണ്. എത്ര തിരക്കിനിടയിലും ആരാധകർക്ക് വേണ്ടി സമയം കണ്ടെത്തുന്ന ദളപതി അത് കൊണ്ട് കൂടിയാണ് അവരുടെ ആവേശമാകുന്നത്. തമിഴിലെ ഏറ്റവും വലിയ താരം ആയി വിജയ് മാറിയതും ആരാധകരുടെ ഈ മനസ്സറിഞ്ഞ പിന്തുണ കൊണ്ടും ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ആരാധക ബാഹുല്യം കൊണ്ടുമാണ്. സിനിമയിൽ നാടും വീടും രക്ഷിക്കുന്ന രക്ഷക വേഷത്തിൽ നമ്മൾ വിജയ് എന്ന നടനെ കണ്ടിട്ടുണ്ട്. ഇപ്പോൾ ജീവിതത്തിലും രക്ഷകനായ വിജയിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
 ചെന്നൈയിൽ വെച്ച് , തന്നെ കാണാൻ തടിച്ചു കൂടിയ ആരാധകരുടെ എണ്ണം ക്രമാതീതമായപ്പോൾ അവർക്കു മുന്നിൽ വെച്ചിരുന്ന സംരക്ഷണ വേലി മറിയാൻ തുടങ്ങുകയും അത് കണ്ട വിജയ് സെക്യൂരിറ്റി ഓഫീസർമാരുടെ കൂടെ ചേർന്ന് ആ വേലി താങ്ങി നിർത്തുകയുമായിരുന്നു. ആരാധകർ അപകടത്തിൽ പെടാതിരിക്കാൻ അദ്ദേഹവും അവിടെ ഉണർന്നു പ്രവർത്തിക്കുകയിരുന്നു. ഇപ്പോൾ ചെന്നൈയിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ആണ് വിജയ്. തെരി, മെർസൽ എന്നിവക്ക് ശേഷം ആറ്റ്ലിയുമായി ഒന്നിക്കുന്ന ഈ ചിത്രം ദളപതി വിജയ്‌യുടെ അറുപത്തിമൂന്നാമത് ചിത്രമാണ്. നയൻ താര നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. സ്പോർട്സ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഒരു ഫുട്ബോൾ കോച്ച് ആയാണ് വിജയ് അഭിനയിക്കുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്.  
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.