[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കേരളത്തിൽ വീണ്ടും വിജയ് തരംഗം; സർക്കാറിന് ഗംഭീര പ്രതികരണം..!

കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള തമിഴ് നടൻ ആണ് ദളപതി വിജയ്. വിജയ് ചിത്രങ്ങളുടെ റിലീസ് എന്ന് പറഞ്ഞാൽ കേരളത്തിലെ യുവാക്കൾക്ക് ഉത്സവമാണ് അന്ന്. ഇപ്പോഴിതാ ഇന്ന് റിലീസ് ചെയ്ത വിജയ്‌യുടെ പുതിയ ചിത്രമായ സർക്കാറിനെയും വമ്പൻ ആഘോഷങ്ങളോടെയാണ് വിജയ് ആരാധകർ സ്വീകരിച്ചത്. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ഈ മാസ്സ് പൊളിറ്റിക്കൽ എന്റെർറ്റൈനെർ വെളുപ്പിന് അഞ്ചു മണി മുതൽ തന്നെ കേരളത്തിൽ പ്രദർശനം ആരംഭിച്ചു. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ഗംഭീര പ്രേക്ഷക പ്രതികരണമാണ് സർക്കാർ നേടിയെടുക്കുന്നത് . ഒരു വിജയ് ചിത്രം കൂടി കേരളത്തിൽ തരംഗമാകുന്ന കാഴ്ചക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.

പക്കാ മാസ്സ് ആയി ഒരുക്കിയ ഈ ചിത്രം വളരെ പ്രസക്തിയുള്ള ഒരു വിഷയം കൂടി നമ്മുടെ മുന്നിൽ അവതരിപ്പിക്കുകയാണ്. അത് കൊണ്ട് തന്നെ പ്രേക്ഷകർ ഈ ചിത്രത്തെ ഹൃദയം കൊണ്ട് തന്നെയാണ് സ്വീകരിക്കുന്നത്. വിജയ്‌യുടെ കിടിലൻ ഡയലോഗുകളും നൃത്തവും അതുപോലെ തന്നെ വമ്പൻ സംഘട്ട രംഗങ്ങളും കൊണ്ട് സമൃദ്ധമാണ് ഈ ചിത്രം. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകർക്ക് കയ്യടിച്ചു കൊണ്ട് കാണാവുന്ന ഒരു ഗംഭീര ചലച്ചിത്രാനുഭവമാണ് സർക്കാർ. സ്പൈഡർ എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം സർക്കാരിലൂടെ വമ്പൻ തിരിച്ചു വരവ് തന്നെയാണ് എ ആർ മുരുഗദോസ് നടത്തിയിരിക്കുന്നത് എന്ന് പറയാം. നായികമാരായ കീർത്തി സുരേഷ്, വരലക്ഷ്മി ശരത് കുമാർ അതുപോലെ നെഗറ്റീവ് വേഷത്തിൽ എത്തിയ രാധാ രവി എന്നിവരും ചിത്രത്തിൽ കയ്യടി നേടുന്നു. എ ആർ റഹ്മാന്റെ സംഗീതവും സർക്കാറിനെ വേറെ ലെവലിൽ എത്തിച്ചിട്ടുണ്ട് എന്നാണ് പ്രേക്ഷകാഭിപ്രായം.

webdesk

Recent Posts

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

21 hours ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

22 hours ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

1 day ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

3 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

4 days ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

4 days ago

This website uses cookies.