തമിഴകത്തിന്റെ ദളപതി വിജയ് ഇപ്പോൾ തന്റെ അറുപത്തിയഞ്ചാം ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നെൽസൺ സംവിധാനം ചെയ്യുന്ന ബീസ്റ്റ് എന്ന ചിത്രമാണത്. അടുത്ത വർഷം പൊങ്കൽ റിലീസ് ആയി പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിൽ പൂജ ഹെഗ്ഡെ ആണ് നായികാ വേഷം ചെയ്യുന്നത്. ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തു വരികയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ അടുത്ത ചിത്രം ഏതെന്നു ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ദളപതി വിജയ്. വിജയ്യുടെ 66-ാമത് ചിത്രം സംവിധാനം ചെയ്യുന്നത് തെലുങ്കിലെ സൂപ്പര്ഹിറ്റ് സിനിമയായ മഹര്ഷിയുടെ സംവിധായകന് വംശി പെഡിപ്പള്ളി ആയിരിക്കും. മഹേഷ് ബാബു നായകനായി എത്തിയ ഈ തെലുങ്കു ചിത്രം ജനപ്രിയ സിനിമക്കുള്ള ദേശീയ പുരസ്കാരവും നേടിയിരുന്നു.
ശ്രീ വെങ്കിടേശ്വര ക്രിയേഷന്സിന്റെ ബാനറില് ദേശീയ അവാര്ഡ് ജേതാവായ നിര്മ്മാതാവ് ദില് രാജുവും ശിരീഷുമാണ് ഈ വരുന്ന വിജയ് ചിത്രം നിർമ്മിക്കുക. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ കൂടുതല് വിവരങ്ങള് വൈകാതെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തമിഴിലും തെലുങ്കിലും ആയാവും ഈ ചിത്രം ഒരുക്കുക എന്നും വിജയ്യുടെ തെലുങ്കു മാർക്കറ്റും ഇതോടെ വലിയ രീതിയിൽ ഉയരുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ഊപ്പിരി, യെവാഡു എന്നിങ്ങനെ തെലുങ്കിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയ ചിത്രങ്ങളുടെ സംവിധായകനാണ് വംശി. ഈ വരാൻ പോകുന്ന ചിത്രത്തിന് വേണ്ടി വിജയ് 120 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത് എന്നും സൂചനയുണ്ട്. മാസ്റ്ററിനു 85 കോടി വാങ്ങിയ വിജയ് ബീസ്റ്റിനു നൂറു കോടിയാണ് വാങ്ങുന്നതും എന്നും വാർത്തകൾ നമ്മളോട് പറയുന്നു.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.