[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാൽ- ഷാജി കൈലാസ് ചിത്രം ആരംഭിക്കുന്നു; പൂജ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ കാണാം..!

മലയാള സിനിമയ്ക്കു രണ്ടു ഇൻഡസ്ട്രി ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- ഷാജി കൈലാസ് ടീം. 1997 ഇൽ റിലീസ് ചെയ്ത ആറാം തമ്പുരാൻ, 2000 ഇൽ റിലീസ് ചെയ്ത നരസിംഹം എന്നിവയാണ് അവ. ഇത് കൂടാതെ നാട്ടുരാജാവ്, ബാബ കല്യാണി തുടങ്ങിയ സൂപ്പർ ഹിറ്റുകളും ഈ കൂട്ടുകെട്ടിൽ നിന്ന് നമ്മുക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ വമ്പൻ കൂട്ടുകെട്ട് ഒരു വലിയ ഇടവേളയ്ക്കു ശേഷം ഒന്നിക്കുകയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന മുപ്പതാമത്‌ ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി കൈലാസും നായകനായി അഭിനയിക്കുന്നത് മോഹൻലാലുമാണ്. രാജേഷ് ജയരാമൻ ആണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ രചിക്കുന്നത്. ഒക്ടോബർ മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഇന്ന് നടന്നു. അതിന്റെ ചിത്രങ്ങൾ നിങ്ങൾക്ക് ഇവിടെ കാണാം. ഇപ്പോൾ ജീത്തു ജോസഫ് ചിത്രമായ 12 ത് മാൻ സെറ്റിൽ ആണ് മോഹൻലാൽ. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ജീത്തു ജോസഫ് ചിത്രം മോഹൻലാൽ പൂർത്തിയാക്കും.

എന്നിട്ടു ഷാജി കൈലാസ് ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് സൂചന. ഇത് കൂടാതെ ശ്രീകുമാർ മേനോന്റെ ബോളിവുഡ് ചിത്രത്തിലെ അതിഥി വേഷം, നെറ്റ് ഫ്ലിക്സിന് വേണ്ടി പ്രിയദർശൻ- എം ടി വാസുദേവൻ നായർ ടീം ഒരുക്കുന്ന ചിത്രം, ഷൂട്ടിംഗ് ബാക്കി കിടക്കുന്ന ജീത്തു ജോസഫിന്റെ തന്നെ റാം എന്നിവയും മോഹൻലാൽ ഈ വർഷം ചെയ്യാൻ സാധ്യത ഉള്ള ചിത്രങ്ങളാണ്. പ്രിയദർശൻ ഒരുക്കിയ ബ്രോ ഡാഡി, ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ആറാട്ട്, പൃഥ്വിരാജ് ഒരുക്കിയ ബ്രോ ഡാഡി എന്നിവയാണ് ഇനി മോഹൻലാൽ അഭിനയിച്ചു റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. ഇത് കൂടാതെ പ്രിയദർശൻ ഒരുക്കാൻ പോകുന്ന സ്പോർട്സ് ഡ്രാമ, പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന ലൂസിഫർ രണ്ടാം ഭാഗം എന്നിവയും മോഹൻലാൽ കമ്മിറ്റ് ചെയ്ത പ്രൊജെക്ടുകൾ ആണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

6 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.