ബിഗിൽ എന്ന ആറ്റ്ലി ചിത്രം വമ്പൻ വിജയം നേടിയതിന്റെ സന്തോഷത്തിൽ ആണ് ദളപതി വിജയ്. ആഗോള കളക്ഷൻ ആയി മുന്നൂറു കോടി രൂപ നേടിയ ഈ ചിത്രം തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റ് ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോൾ ദളപതി വിജയ് അഭിനയിച്ചു കൊണ്ടിരിക്കുന്നത് മാനഗരം, കൈദി എന്നീ ബ്ലോക്ക്ബസ്റ്ററുകൾ നമ്മുക്ക് സമ്മാനിച്ച ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിൽ ആണ്. സ്ഥിരം വിജയ് ചിത്രങ്ങളുടെ ശൈലിയിൽ നിന്ന് മാറി സഞ്ചരിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന. വിജയ് സേതുപതി ആണ് ഇതിൽ വില്ലനായി എത്തുന്നത് എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകത ആണ്. വിജയ്‌യുടെ അറുപത്തതിനാലാമതു ചിത്രമാണ് ഇത്.
വിജയ്‌യുടെ അറുപത്തിയഞ്ചാമതു ചിത്രം സൂപ്പർ ഹിറ്റായ വിജയ്- എ ആർ മുരുഗദോസ് ടീമിന്റെ തുപ്പാക്കിയുടെ രണ്ടാം ഭാഗം ആയിരിക്കും എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ദളപതി 65 തുപ്പാക്കി 2 ആയിരിക്കില്ല എന്നാണ്. തടം എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും വിജയ് അടുത്ത് അഭിനയിക്കുക എന്നാണ് സൂചന. അരുൺ വിജയ് നായകനായി എത്തിയ തടം വലിയ പ്രേക്ഷക പിന്തുണ നേടിയ ഒരു ത്രില്ലർ ആയിരുന്നു. ഇപ്പോൾ സ്ഥിരം ശൈലിയിൽ നിന്ന് മാറി പുതുമുഖങ്ങളുടെ ഒപ്പം ചിത്രങ്ങൾ ചെയ്യാൻ ആണ് വിജയ് ശ്രമിക്കുന്നത് എന്നാണ് വാർത്തകൾ പറയുന്നത്.
എ ആർ മുരുഗദോസ്, മോഹൻ രാജ എന്നിവരും വിജയ് ചിത്രമൊരുക്കാൻ കാത്തിരിക്കുകയാണ് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വിജയ് ഇപ്പോൾ ചെയ്യുന്ന ലോകേഷ് കനകരാജ് ചിത്രം അടുത്ത വർഷം ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യും. അതിനു മുൻപ് തന്നെ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടാകും എന്നാണ് സൂചന. 2021 പൊങ്കൽ റിലീസ് ആയി ഈ ചിത്രം എത്തിക്കാൻ ആണ് പ്ലാൻ. ആക്ഷൻ ചിത്രങ്ങൾ ഒരുക്കുന്നതിൽ മികവ് തെളിയിച്ച സംവിധായകൻ ആണ് മഗിഴ് തിരുമേനി എന്നത് വിജയ് ആരാധകർക്ക് ഏറെ ആവേശം നൽകുന്നുണ്ട്.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.