[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മരക്കാറിനെ കുറിച്ച് മനസ്സ് തുറന്നു ആക്ഷൻ കിംഗ് അർജുൻ…!!

മലയാള സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാള സിനിമ കണ്ട എക്കാലത്തേയും ഏറ്റവും വലിയ ചിത്രമാണ് മരക്കാർ. നൂറു കോടിക്ക് മുകളിൽ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം അടുത്ത വർഷം മാർച്ചിൽ ആണ് റിലീസ് ചെയ്യുക. മോഹൻലാലിനൊപ്പം ബോളിവുഡ് താരം സുനിൽ ഷെട്ടി, തമിഴ് താരം അർജുൻ, പ്രഭു, മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ് തുടങ്ങി ഒരു വമ്പൻ താര നിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ഒരു സ്നീക് പീക് വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ മരക്കാറിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ആക്ഷൻ കിംഗ് അർജുൻ.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് അർജുൻ ഈ കാര്യം പറയുന്നത്. ദിലീപിനൊപ്പം അർജുൻ അഭിനയിച്ച ജാക് ഡാനിയൽ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ ആണ് അർജുൻ മരക്കാർ എന്ന ചിത്രത്തെ കുറിച്ചും പറയുന്നത്. ചിത്രം വളരെ നന്നായി വന്നിട്ടുണ്ട് എന്ന് പറയുന്ന അർജുൻ കൂടുതൽ വാചാലനാകുന്നത് സംവിധായകൻ പ്രിയദർശനെ കുറിച്ചാണ്. അത്രമാത്രം പ്ലാനിംഗ് ഉള്ള സംവിധായകൻ ആണ് പ്രിയദർശൻ എന്നും തന്റെ കരിയറിൽ താൻ ഇത്രമാത്രം പ്ലാനിംഗ് ഉള്ള മറ്റൊരു സംവിധായകന് ഒപ്പവും ജോലി ചെയ്തിട്ടില്ല എന്നും അർജുൻ പറയുന്നു.

മോഹൻലാൽ ആണ് മലയാളത്തിലെ തന്റെ ഇഷ്ട്ട നടൻ എന്നും തെങ്കാശിപ്പട്ടണം കണ്ടപ്പോൾ മുതൽ ദിലീപിനേയും ഇഷ്ട്ടമെന്നും അർജുൻ പറഞ്ഞു. മോഹൻലാൽ തന്റെ വലിയ സുഹൃത്ത് ആണെന്നും ഒരുമിച്ചു ചിത്രം ചെയ്യാൻ തങ്ങൾ എന്നും ആഗ്രഹിച്ചിരുന്നു എന്നും ഈ താരം വെളിപ്പെടുത്തുന്നു. തങ്ങൾ എപ്പോൾ പരസ്പരം കാണുമ്പോഴും ഒന്നിച്ചു ചിത്രം ചെയ്യുന്ന കാര്യമാണ് സംസാരിക്കാറു എന്നും അർജുൻ പറഞ്ഞു. മലയാളത്തിൽ മമ്മൂട്ടിക്ക് ഒപ്പം വന്ദേമാതരം എന്ന ഒരു ചിത്രത്തിലും അർജുൻ അഭിനയിച്ചിട്ടുണ്ട്. ശിവകാർത്തികേയനൊപ്പം അഭിനയിച്ച ഹീറോ എന്ന തമിഴ് ചിത്രമാണ് അർജുന്റെ ഈ വർഷത്തെ ഇനി വരുന്ന തമിഴ് റിലീസ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

4 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

5 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.