തമിഴകത്തിന്റെ ദളപതി വിജയ്‌യെ നായകനാക്കി എ. ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്. തുപ്പാക്കി , കത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ തമിഴ് സിനിമ പ്രേമികൾ ഉറ്റു നോക്കുന്ന വിജയ്‌യുടെ 62ആം ചിത്രം കൂടിയാണിത്.ഈ വർഷം ദിവാലിക്ക് റീലീസ് പ്രഖ്യാപിച്ച ചിത്രം ഷൂട്ടിംഗ് ഏറെ കുറെ പൂർത്തിയായി. വർഷങ്ങൾക്ക് ശേഷം സൺ പിക്ചേഴ്‌സിന്റെ ബാനറിൽ റീലീസ് ചെയ്യുന്ന വിജയ് ചിത്രം എന്ന നിലയിൽ വലിയ ബഡ്ജറ്റിലാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ പല ഷൂട്ടിങ് ഫോട്ടോസും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ ഇപ്പോളും പ്രചരിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം സാക്ഷൽ എ. ആർ മുരുഗദോസ് തന്നെയാണ്. അദ്ദേഹം വിജയ് 62 ഷൂട്ടിംഗ് സ്പോട്ടിൽ പാണ്ടി മേളം കൊട്ടി നൃത്ത ചുവടുകൾ വെക്കുന്ന രംഗമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച വിഷയം. ഒട്ടും തന്നെ സമ്മർദ്ദമില്ലാതെയാണ് താൻ ഓരോ ഷെഡ്യൂളും പൂർത്തിയാക്കുന്നത് എന്നതിന്റെ ഒരു സൂചനകൂടിയാണിത്. ചിത്രത്തിന് വേണ്ടി സംഗീതം നിർവഹിക്കുന്നത് എ. ആർ റഹ്മാനാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് മലയാളികളുടെ സ്വന്തം ഗിരീഷ് ഗംഗാധരനാണ്. വിജയ്‌യുടെ നായികമാരായി കീർത്തി സുരേഷും , വരലക്ഷ്മി ശരത് കുമാറും വേഷമിടുന്നുണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.