തമിഴകത്തിന്റെ തലൈവർ സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രം ഇന്നലെ പ്രഖ്യാപിച്ചു. രജനികാന്തിന്റെ 169 ആം ചിത്രം സംവിധാനം ചെയ്യുന്നത് സൂപ്പർ ഹിറ്റ് സംവിധായകൻ നെൽസൺ ദിലീപ്കുമാർ ആണ്. സൺ പിക്ചേഴ്സ് ആണ് ഈ ചിത്രവും നിർമ്മിക്കുന്നത്. ലേഡി സൂപ്പർ സ്റ്റാർ നയൻ താര നായികാ വേഷം ചെയ്ത കോലമാവ് കോകില, ശിവകാർത്തികേയൻ നായകനായി എത്തിയ ഡോക്ടർ എന്നീ സൂപ്പർ ഹിറ്റുകൾ ഒരുക്കിയ നെൽസൺ അതിനു ശേഷം ഒരുക്കിയത് ദളപതി വിജയ് നായകനായ ബീസ്റ്റ് ആണ്. ഈ ചിത്രം വരുന്ന ഏപ്രിൽ പതിനാലിന് ആവും റിലീസ് ചെയ്യുക. ബീസ്റ്റ് എന്ന ചിത്രവും സൺ പിക്ചേഴ്സ് തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. ബീസ്റ്റിലെ ആദ്യ ഗാനമായ അറബിക് കുത്ത് സോങ് ഫെബ്രുവരി പതിനാലിന് റിലീസ് ചെയ്യുമെന്ന് രണ്ടു ദിവസം മുൻപ് അപ്‌ഡേറ്റ് വന്നിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ നെൽസന്റെ പുതിയ ചിത്രം രജനികാന്തിനൊപ്പം ആണെന്ന വിവരവും സൺ പിക്ചേഴ്സ് പുറത്തു വിട്ടത്.
കോലമാവ് കോകില, ഡോക്ടർ, ബീസ്റ്റ് എന്നീ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയ അനിരുദ്ധ് രവിചന്ദര് തന്നെയാവും ഈ നെൽസൺ- രജനികാന്ത് ചിത്രത്തിനും സംഗീതം ഒരുക്കുക. സിരുതൈ ശിവ ഒരുക്കിയ അണ്ണാത്തെ എന്ന ചിത്രത്തിലാണ് രജനികാന്ത് ഇതിനു മുൻപ് അഭിനയിച്ചത്. അതിനു മുൻപ് തമിഴിലെ മറ്റു യുവ സംവിധായകർ ആയ പാ രഞ്ജിത്, കാർത്തിക് സുബ്ബരാജ് എന്നിവർ ഒരുക്കിയ കബാലി, കാല, പേട്ട എന്നീ ചിത്രങ്ങളിലും രജനികാന്ത് നായകനായി എത്തിയിരുന്നു. വിജയ് ചിത്രം ബീസ്റ്റ്, രജനികാന്ത്- നെൽസൺ ചിത്രം എന്നിവ കൂടാതെ സൂര്യ ചിത്രമായ എതർക്കും തുനിന്ദവൻ എന്ന പാണ്ഡിരാജ് ചിത്രവും സൺ പിക്‌ചേഴ്‌സിന്റെ നിർമ്മാണത്തിൽ ആണ് ഒരുങ്ങിയത്. ഈ സൂര്യ ചിത്രം മാർച്ച് പത്തിന് റിലീസ് ചെയ്യും.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.