സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകരും സിനിമാ പ്രേമികളും. അദ്ദേഹം നായകനാവുന്ന അടുത്ത ചിത്രം നിർമ്മിക്കുന്നത് സൺ പിക്‌ചേഴ്‌സാണ്. കോലമാവ് കോകില, ഡോക്ടർ എന്നെ വമ്പൻ ഹിറ്റുകളും, ബീസ്റ്റ് എന്ന ദളപതി വിജയ് ചിത്രവും സംവിധാനം ചെയ്ത നെൽസനാണ് അടുത്ത രജനികാന്ത് ചിത്രമൊരുക്കാൻ പോകുന്നതെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം തന്നെ അനിരുദ്ധ് രവിചന്ദർ ആയിരിക്കും ഇതിന്റെ സംഗീത സംവിധായകനെന്നും പ്രഖ്യാപനം വന്നിരുന്നു. ഇപ്പോഴിതാ മറ്റു ചില റിപ്പോർട്ടുകളാണിപ്പോൾ ഈ ചിത്രത്തെ കുറിച്ച് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇതിനു ഔദ്യോഗിക സ്ഥിതീകരണമില്ലെങ്കിലും, ആ വിവരങ്ങൾ ഉടൻ തന്നെ ഒഫീഷ്യലായി പ്രഖ്യാപിക്കുമെന്നാണ് ചില പ്രമുഖ തമിഴ് മാധ്യമങ്ങൾ പുറത്തു വിടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ചിത്രത്തിന് കഥ രചിച്ചിരിക്കുന്നത് രജനികാന്ത് തന്നെയാണെന്നും, തിരക്കഥയൊരുക്കാൻ നെൽസനെ സഹായിക്കാനായി, സൂപ്പർ ഹിറ്റ് സംവിധായകൻ കെ എസ് രവികുമാർ ഈ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നതാണ് അതിലെ ആദ്യത്തെ അപ്‌ഡേറ്റ്.
ഇതിന്റെ താരനിരയെ കുറിച്ച് പുറത്തു വരുന്ന വിവരങ്ങളും ഞെട്ടിക്കുന്നതാണ്. ബോളിവുഡ് സൂപ്പർ നായിക ഐശ്വര്യ റായ്, കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ, രമ്യ കൃഷ്ണൻ, പ്രിയങ്ക അരുൾ മോഹൻ എന്നിവരും ഇതിന്റെ താരനിരയിൽ ഉണ്ടെന്നാണ് സൂചന. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മനോജ് പരമഹംസയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. വമ്പൻ ബഡ്ജറ്റിലൊരുക്കാൻ പോകുന്ന ഈ ചിത്രം ഒരു സയൻസ് ഫിക്ഷൻ ചിത്രമാവാനും സാധ്യതയുണ്ടെന്നും, ഒരു പക്ഷെ തമിഴിലെ ആദ്യത്തെ മ്യൂട്ടന്റ് ആക്ഷൻ ചിത്രമായിരിക്കും ഈ രജനികാന്ത്- നെൽസൺ ദിലീപ്കുമാർ ചിത്രമെന്നും തമിഴ് മാധ്യമങ്ങൾ പറയുന്നു. ഏതായാലും വാർത്തകൾ സത്യമാണെങ്കിൽ, സൂപ്പർ സ്റ്റാർ രജനികാന്തും തന്റെ സ്ഥിരം ശൈലി ചിത്രങ്ങളിൽ നിന്നും കളം മാറ്റി ചവിട്ടുന്നത് പ്രേക്ഷകർക്ക് കാണാൻ സാധിക്കും.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.