തമിഴകത്തിന്റെ തല അജിത് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വലിമൈ. ഷൂട്ടിംഗ് ആരംഭിച്ചപ്പോൾ മുതൽ ചർച്ചകളിൽ നിറഞ്ഞു നിന്ന ഈ ചിത്രം ഈ മാസം ഇരുപത്തിനാലിനു ആഗോള റിലീസ് ആയി എത്തുകയാണ്. തീരൻ അധികാരം ഒൻഡ്രു, നേർക്കൊണ്ട പാർവൈ എന്നീ വമ്പൻ ഹിറ്റായ ചിത്രങ്ങൾക്ക് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം സിനിമാ പ്രേമികളും അജിത് ആരാധകരും ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നായ വലിമൈയുടെ ട്രൈലെർ, ടീസർ, പോസ്റ്ററുകൾ തുടങ്ങിയവയൊക്കെ വലിയ രീതിയിൽ ആണ് ട്രെൻഡിങ് ആയതു. ഇപ്പോഴിതാ ആഗോള തലത്തിൽ ഈ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളില്‍ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഒന്നിലധികം ഭാഷകളിലാണ് എത്തുക.
ഇപ്പോൾ ഈ ചിത്രത്തിന്റെ ബുക്കിഗ് ജപ്പാനിലും ആരംഭിച്ചിരിക്കുകയാണ്. അതോടു കൂടി ഈ ചിത്രത്തിന് വലിയ ആഗോള ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത് എന്ന് പറയാം. പ്രശസ്ത ബോളിവുഡ് സിനിമാ നിർമ്മാതാവായ ബോണി കപൂർ നിർമ്മിച്ച ഈ ചിത്രത്തിൽ അജിത്തിന് പുറമേ ഹുമ ഖുറേഷി, യോഗി ബാബു, കാർത്തികേയ, സുമിത്ര, അച്ച്യുത് കുമാർ, പേർളി മാണി, ധ്രുവൻ, പുകഴ്, പാവൽ നവഗീതൻ എന്നിവരും അഭിനയിച്ചിരിക്കുന്നു. യുവാൻ ശങ്കർ രാജയാണ് ഇതിന്റെ സംഗീത സംവിധായകൻ. നീരവ് ഷാ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് വിജയ് വേലുക്കുട്ടി ആണ്. ഞെട്ടിക്കുന്ന ആക്ഷൻ സീനുകൾ ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ഇതിന്റെ ട്രൈലെർ സൂചിപ്പിക്കുന്നു.
ഫോട്ടോ കടപ്പാട്: ട്വിറ്റർ
പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
This website uses cookies.