തമിഴകത്തെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് തല അജിത്. ദളപതി വിജയ് കഴിഞ്ഞാൽ ഇന്ന് തമിഴിൽ ഏറ്റവും വലിയ താരമൂല്യമുള്ള നടനും തല അജിത് എന്ന് വിളിക്കുന്ന അജിത് കുമാർ ആണ്. തന്റെ പുതിയ ചിത്രമായ വാലിമൈ പൂർത്തിയാക്കിയ അജിത് അടുത്ത ചിത്രം ഏതെന്നു പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ അജിത് ആരാധകരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ തമിഴ് സിനിമാ വൃത്തങ്ങളിൽ നിന്നും പുറത്തു വരുന്നത്. ഇനി കുറച്ചു നാൾ സിനിമയിൽ നിന്നും മാറി നിൽക്കാൻ ആണ് അജിത്തിന്റെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സിനിമയിൽ നിന്നും മാറി നിന്ന് ബൈക്കില്‍ ലോക സഞ്ചാരം ആരംഭിക്കാനൊരുങ്ങുകയാണ് താരം എന്നാണ് വാർത്ത. സിനിമ പോലെ തന്നെ വാഹനങ്ങളോടും ഏറെ ഇഷ്ടമുള്ള അജിത്, ബൈക്ക് യാത്രകള്‍ക്കും കാര്‍ റേസിംഗിനും സമയം കണ്ടെത്താറുമുണ്ട്. ബൈക്കിലുള്ള ലോക സഞ്ചാരത്തിന് മുന്നോടിയായി ലോക പ്രശസ്ത ബൈക്കറും ഫാഷന്‍ ഡിസൈനറുമായ മാരല്‍ യാര്‍സാലുമായി അജിത് കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു.
ബൈക്കില്‍ 64 രാജ്യങ്ങള്‍ സഞ്ചരിച്ചിട്ടുള്ള വ്യക്തിയാണ് മാരല്‍. അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കാനും ലോകയാത്രയ്ക്കായുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കുന്നതിനുമായി ആണ് അജിത് ഡൽഹിയിൽ വെച്ച് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. ബിഎംഡബ്ല്യു ആര്‍ 1250 ജി എസ് ആണ് അജിത്ത് ഉപയോഗിക്കുന്ന വാഹനം. നേരത്തെ റഷ്യയില്‍ ബൈക്കില്‍ 10000 കിലോമീറ്റര്‍ സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട് അജിത്. നേർക്കൊണ്ട പാർവൈ എന്ന സൂപ്പർ ഹിറ്റ് അജിത് ചിത്രം ഒരുക്കിയ എച്ച് വിനോദ് ആണ് അജിത്തിന്റെ അടുത്ത റിലീസ് ആയ വാലിമൈ ഒരുക്കിയിരിക്കുന്നതും. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഹുമ ഖുറേഷി, യോഗി ബാബു തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ബോണി കപൂർ ആണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.