തമിഴിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാളായ അജിത് കുമാറിന്റെ പുതിയ ചിത്രത്തിനായി ആരാധകർക്ക് കാത്തിരിക്കുകയാണ്. എന്നാൽ കാത്തിരിപ്പുകൾക്ക് എല്ലാം വിരാമമായി പുതുചിത്രം വിശ്വാസം ഷൂട്ടിംഗ് ആരംഭിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. അജിത്തിന്റെ മുൻ ചിത്രങ്ങൾ സംവിധാനം ചെയ്ത ശിവ തന്നെയാണ് ഈ മാസ്സ് ആക്ഷൻ ചിത്രവും സംവിധാനം ചെയ്യുന്നത്. അജിത്തിനെ നായകനാക്കി ശിവ മുൻപ് ചെയ്ത ചിത്രങ്ങളാണ് വീരം, വേദാളം, വിവേഗം തുടങ്ങിയവ. എല്ലാ ചിത്രങ്ങളും തന്നെ ആരാധകർക്കുള്ള തട്ടുപൊളിപ്പൻ ചിത്രങ്ങൾ തന്നെയായിരുന്നു. വമ്പൻ ബജറ്റിൽ ഒരുക്കിയ മുൻ ചിത്രം വിവേഗം വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല എന്നുമാത്രമല്ല ചിത്രം ബോക്സ് ഓഫീസിൽ ഒരു വലിയ പരാജയം ആകുകയും ചെയ്തിരുന്നു. എങ്കിലും മുൻചിത്രങ്ങളുടെ വലിയ വിജയം പുതിയ ചിത്രത്തിലൂടെ ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും പ്രേക്ഷകരും.
ആക്ഷന് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന വിശ്വാസം മുൻപുതന്നെ ഷൂട്ടിംഗ് ആരംഭിക്കാനായി പദ്ധതിയിട്ടിരുന്നെങ്കിലും തമിഴ് സിനിമാ സംഘടനകളുടെ സമരംമൂലം വൈകുകയായിരുന്നു. എന്തുതന്നെയായാലും പ്രശ്നങ്ങളെല്ലാം രമ്യമായി പരിഹരിച്ചതിനെതുടർന്ന് ചിത്രം അടുത്ത മാസം തന്നെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മെയ് നാലിന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ബിഗ് ബജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിലെ നായികയായി എത്തുന്നത് നയൻതാരയാണ്. ഡി. ഇമ്മൻ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. ചിത്രം പൊങ്കൽ റിലീസായി അടുത്തവർഷം ആദ്യം എത്തും എന്നാണ് അറിയാൻ കഴിയുന്നത്. ആരാധകരുടെയും പ്രേക്ഷകരുടേയും പ്രതീക്ഷ പോലെ തന്നെ മികച്ച ഒരു ചിത്രം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.