മോഹൻലാൽ – പ്രിയദർശൻ ടീം ഒന്നിച്ച മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രം മലയാള സിനിമ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ഒരു പ്രൊജക്റ്റ് ആണ്. മലയാളത്തിലെ എക്കാലത്തെയും വലിയ പ്രൊജക്റ്റ് ആയി ഒരുക്കുന്ന ഈ ചിത്രത്തിന്റെ മുടക്കു മുതൽ നൂറു കോടി രൂപക്കും മുകളിൽ ആണ്. വമ്പൻ താര നിര കൊണ്ട് കൂടിയാണ് ഈ ചിത്രം ശ്രദ്ധ നേടുന്നത്. താര ചക്രവർത്തി മോഹൻലാലിനു പുറമെ അർജുൻ, സുനിൽ ഷെട്ടി, പ്രഭു, അശോക് സെൽവൻ, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, പരേഷ് റാവൽ, ഫാസിൽ, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ , സിദ്ദിഖ്, ബാബുരാജ്, ഹരീഷ് പേരാടി തുടങ്ങി വമ്പൻ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ സെറ്റിൽ നിന്ന് പുറത്തു വന്ന ചിത്രങ്ങൾ പ്രേക്ഷകരുടെ ആകാംഷ വർധിപ്പിക്കുകയാണ്.
കന്നഡ സൂപ്പർ താരം കിച്ച സുദീപ്, തമിഴകത്തിന്റെ തല അജിത് എന്നിവരുടെ ചിത്രങ്ങൾ ആണ് മരക്കാർ സെറ്റിൽ നിന്ന് പുറത്തു വന്നത്. അജിത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങും രാമോജി റാവു ഫിലിം സിറ്റിയിൽ ആണ് നടക്കുന്നത്. അതിനിടയിൽ അജിത് നടത്തിയ ഒരു സൗഹൃദ സന്ദർശനം ആയിരുന്നു മരക്കാർ സെറ്റിൽ കണ്ടത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ കിച്ച സുദീപിനെ കണ്ടത് കഥാപാത്രത്തിന്റെ വസ്ത്രങ്ങൾ അണിഞ്ഞുള്ള രീതിയിലാണ്. അതോടെ കിച്ച സുദീപും മരക്കാരിൽ ഒരു വേഷം ചെയ്യുന്നുണ്ട് എന്ന അഭ്യൂഹങ്ങൾ ശക്തമായി കഴിഞ്ഞു. മരക്കാരിൽ ഒരു വേഷം അദ്ദേഹം ചെയ്യുന്നതാണോ അതോ തന്റെ മറ്റേതെങ്കിലും ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അതേ വേഷ വിധാനത്തിൽ അദ്ദേഹം മരക്കാർ സെറ്റിൽ എത്തിയതാണോ എന്നറിയില്ല. ഏതായാലും ഈ ചിത്രങ്ങൾ ആരാധകരുടെ ആകാംഷ വർധിപ്പിച്ചു കഴിഞ്ഞു എന്നതിൽ സംശയമില്ല.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.