കഴിഞ്ഞ ദിവസമാണ് മോഹൻലാൽ ചിത്രമായ ഒടിയന്റെ അഡ്വാൻസ് ബുക്കിംഗ് കേരളത്തിൽ ആരംഭിച്ചത്. കേരളത്തിന് പുറത്തു ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ഒടിയൻ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരുന്നു. വിസ്മയിപ്പിക്കുന്ന അഡ്വാൻസ് ബുക്കിംഗ് ആണ് ഈ ചിത്രം ഇപ്പോൾ നേടിയെടുക്കുന്നത് എന്ന് പറയാം. 24 മണിക്കൂർ കൊണ്ട് കേരളത്തിൽ ഒരുപാട് സ്ഥലത്തു ഷോകൾ സോൾഡ് ഔട്ട് ആയി കഴിഞ്ഞു. പല സ്ഥലത്തും എല്ലാ ഷോകളും ഹൗസ്ഫുൾ ആവുന്നതിന്റെ വക്കിലാണ് എത്തി നിൽക്കുന്നത്. മാത്രമല്ല ചില സ്ഥലങ്ങളിൽ ഒരാഴ്ച മുൻപ് തന്നെ അഭൂതപൂർവമായ ബുക്കിംഗ് കണക്കിലെടുത്തു എക്ട്രാ ഷോകൾ ചേർത്ത് കഴിഞ്ഞു.
കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, കോട്ടയം, ഇടപ്പള്ളി, എടപ്പാൾ,എന്നിവിടങ്ങളിലും കേരളത്തിലെ കാർണിവൽ സ്‌ക്രീനുകളിലുമെല്ലാം അവിശ്വസനീയമായ ബുക്കിംഗ് ആണ് നടക്കുന്നത്. കേരളത്തിന് പുറത്തു ബാംഗ്ലൂർ, ചെന്നൈ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും വമ്പൻ ബുക്കിംഗ് ആണ് ഈ ചിത്രം നേടുന്നത്. ലോകം മുഴുവൻ ആയി നാനൂറിൽ അധികം ഫാൻസ് ഷോകൾ ആണ് നടക്കാൻ പോകുന്നത്. ദിവസങ്ങൾക്കുള്ളിൽ കേരളത്തിൽ മാത്രം ഫാൻസ് ഷോകളുടെ എണ്ണം നാനൂറു കവിയും. ഡിസംബർ പതിനാലിന് ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. രാവിലെ നാല് മണി മുതൽ ഈ ചിത്രത്തിന്റെ ഷോകൾ കേരളത്തിൽ ആരംഭിക്കും. ആദ്യ ദിനം കേരളം കണ്ട ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് ആവും ഈ ചിത്രം നേടിയെടുക്കുക എന്നത് ഉറപ്പാണ്. മോഹൻലാൽ, മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവർ അഭിനയിച്ച ഈ ഫാന്റസി ത്രില്ലെർ രചിച്ചത് ഹരികൃഷ്ണനും സംവിധാനം ചെയ്തത് വി എ ശ്രീകുമാർ മേനോനും ആണ്. ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.