മലയാളത്തിന്റെ മഹാനടനും ഇന്ത്യൻ സിനിമയുടെ നടന വിസ്മയവുമായ മോഹൻലാലിന്റെ അറുപത്തിയൊന്നാം പിറന്നാൾ ആഘോഷമാക്കുകയാണ് ഇന്ന് ഇന്ത്യൻ സിനിമാ ലോകം. ഭാഷാ വ്യത്യസമില്ലാതെ ഇന്ത്യൻ സിനിമയിലെ എല്ലാ ഭാഷാ ഇന്ഡസ്ട്രികളിലും ആരാധകർ ഏറെയുള്ള ഒരേയൊരു മലയാള നടനാണ് മോഹൻലാൽ. അത്കൊണ്ട് തന്നെ മോഹൻലാലിന്റെ ജന്മദിനം മലയാള സിനിമയിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഇന്ത്യൻ സിനിമാ ലോകം തന്നെ വലിയ രീതിയിലാണ് ആഘോഷിക്കുന്നത്. ഇപ്പോഴിതാ, മലയാളത്തിന്റെ മഹാനടന് ആശംസകൾ അറിയിച്ചു കൊണ്ട്, അദ്ദേഹത്തിന്റെ ഈ ജന്മദിനം ആഘോഷമാകുകയാണ് തെലുങ്കു സിനിമാ ലോകവും. ഇതിനോടകം തെലുങ്കു സിനിമയിലെ സൂപ്പർ താരങ്ങളായ ചിരഞ്ജീവി, വെങ്കിടേഷ്, മഹേഷ് ബാബു, റാം ചരൺ തുടങ്ങിയവർ മോഹൻലാലിന് തങ്ങളുടെ ജന്മദിന ആശംസകൾ അറിയിച്ചു കഴിഞ്ഞു.
ഇവർക്ക് പുറമെ, തങ്ങൾ കടുത്ത മോഹൻലാൽ ആരാധകരാണെന്നു തുറന്നു പറഞ്ഞിട്ടുള്ള അല്ലു അർജുൻ, പ്രഭാസ്, നാഗാർജുന, ജൂനിയർ എൻ ടി ആർ, എന്നിവരും അധികം വൈകാതെ തന്നെ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ആശംസകൾ അറിയിച്ചു കൊണ്ട് മുന്നോട്ടു വരുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. മേല്പറഞ്ഞവരുടെ എല്ലാം തെലുങ്കിലെ ആരാധകർ ഇപ്പോൾ തന്നെ മോഹൻലാലിന് ആശംസകളുമായി ട്വിറ്റെർ, ഫേസ്ബുക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങി എല്ലാ ഇന്ഡസ്ട്രികളിൽ നിന്നും മോഹൻലാലിന് ആശംസകൾ പ്രവഹിക്കുകയാണ്. കിച്ച സുദീപ്, രാധിക ശരത് കുമാർ, ശരത് കുമാർ, സിബി സത്യരാജ്, വിജയ് ആന്റണി, ജീവ, ഹൻസിക മൊട്‍വാനി, പൂനം ബജ്വ തുടങ്ങി ഒട്ടേറെ താരങ്ങൾ ഇതിനോടകം ആശംസകളുമായി എത്തിക്കഴിഞ്ഞു. മലയാളത്തിലെ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമെല്ലാം തങ്ങളുടെ താരരാജാവിനു ആശംസകളുമായി ഇന്നലെ മുതൽ തന്നെ എത്തിത്തുടങ്ങിയിരുന്നു.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.