[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാലിന്റെ ജന്മദിനം ആഘോഷിച്ചു കേരളാ പോലീസും; വൈറലായി ചിത്രങ്ങൾ..!

ഇന്ത്യൻ സിനിമയുടെ നടനവിസ്മയം മോഹൻലാൽ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളും, ഇന്ത്യൻ സിനിമയിലെ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമെല്ലാം ആശംസകളുമായി അദ്ദേഹത്തിന് തങ്ങളുടെ സ്നേഹം അറിയിക്കുകയാണ്. ഇപ്പോഴിതാ കേരളത്തിലെ മോഹൻലാൽ ജന്മദിന ആഘോഷങ്ങളിൽ പങ്കു ചേർന്ന് കേരളാ പോലീസും മുന്നോട്ടു വന്നിരിക്കുകയാണ്. കേരളത്തിലെ വിവിധ കോണുകളിൽ ഉള്ള പോലീസ് സ്റ്റേഷനുകളിൽ വെച്ച് ഹാപ്പി ബർത്ഡേയ് ലാലേട്ടാ എന്നെഴുതിയ കേക്കുകൾ മുറിച്ചാണ് പോലീസുകാരുടെ ആഘോഷം. അതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അത് കൂടാതെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഹൻലാൽ ആരാധകർ, അവർക്കുള്ള ഭക്ഷണവും മറ്റു കോവിഡ് പ്രതിരോധ സാമഗ്രികളും എത്തിക്കുന്നുമുണ്ട്.

മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും കേരളത്തിന് അകത്തും പുറത്തും ഒട്ടേറെ സേവന പരിപാടികളാണ് മോഹൻലാൽ ആരാധകർ നടത്താറുള്ളത്. ഇത്തവണ കോവിഡ് പ്രോട്ടോകോൾ നിലവിൽ ഉള്ളത് കൊണ്ട് തന്നെ അത് പാലിച്ചു കൊണ്ട് ചെയ്യാവുന്ന എല്ലാ സഹായങ്ങളും അവർ കേരളം മുഴുവനും എത്തിക്കുകയാണ്. കൊറോണ എന്ന മഹാമാരിയിലൂടെ കടന്ന് പോയികൊണ്ടിരിക്കുമ്പോഴും, നമ്മുടെയെല്ലാം ജീവന്‍ അപകടത്തിലാവാതിരിക്കാന്‍ രാവ് എന്നോ പകല്‍ എന്നോ വ്യത്യാസമില്ലാതെ നമുക്ക് വേണ്ടി സേവനമനുഷ്ടിക്കുന്ന, നമുക്ക് കാവലാളാവുന്ന കേരളത്തിന്‍റെ കാക്കി പടയ്ക്ക് വേണ്ടിയാണു ഇത്തവണ മോഹൻലാൽ ആരാധകർ ഒരുപാട് സേവനകളുമായി എത്തുന്നത്. എറണാകുളം എളമക്കര പോലീസ് സ്റ്റേഷനിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും, ഇന്നത്തെ ഉച്ച ഭക്ഷണം എത്തിച്ചു നൽകിയ മോഹൻലാൽ ആരാധകരുടെയും അത് സ്വീകരിക്കുന്ന പോലീസുകാരുടെയും ചിത്രങ്ങളും ശ്രദ്ധ നേടുന്നുണ്ട്. കേരളാ പൊലീസിന് പുറമെ കെ എസ് ആർ ടി സിയും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ മോഹൻലാലിന്റെ ജന്മദിനം ആഘോഷിക്കുന്ന കാഴ്ചയും നമ്മുക്ക് കാണാം.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.