തെലുങ്കു സിനിമയിലെ യുവ സൂപ്പർ താരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ വലിയ ആരാധക വൃന്ദമുള്ള അല്ലു അർജുന് തെലുങ്കു സംസ്ഥാനങ്ങൾ കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ളത് കേരളത്തിലാണ്. കേരളത്തിൽ അല്ലു അർജുൻ ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകരണം കാരണം അദ്ദേഹത്തെ ഇവിടെ ഉള്ളവർ വിശേഷിപ്പിക്കുന്നത് മല്ലു അർജുൻ എന്നാണ്. കേരളം തന്റെ രണ്ടാം വീടാണെന്നും ഈ നാടിനെയും ഇവിടുത്തെ ആളുകളേയും താനൊരുപാട് സ്നേഹിക്കുന്നു എന്നും അല്ലു അർജുൻ ഒട്ടേറെ തവണ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ പ്രളയം വന്നപ്പോഴും, ഇപ്പോൾ കോവിഡ് ഭീഷണി വന്നപ്പോഴും സാമ്പത്തിക സഹായവുമായി അല്ലു അർജുൻ മുന്നോട്ടു വന്നിരുന്നു. അദ്ദേഹത്തിന്റെ ഈ വർഷത്തെ റിലീസായ അങ്ങ് വൈകുണ്ഠപുരത്തു എന്ന ചിത്രവും ഇവിടെ സൂപ്പർ വിജയമാണ് നേടിയത്. ഇപ്പോഴിതാ തന്റെ മകന്റെ പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ അല്ലു അർജുൻ കുറിച്ച വികാര നിർഭരമായ വാക്കുകളാണ് ഏവരുടെയും ശ്രദ്ധ നേടുന്നത്.
അല്ലു അർജുൻ കുറിച്ച വാക്കുകൾ ഇങ്ങനെ, എന്താണ് സ്‌നേഹമെന്ന് ഞാന്‍ എന്റെ ജീവിതത്തിലുടനീളം ചിന്തിക്കാറുണ്ടായിരുന്നു. ഭൂതകാലത്ത് പല സമയത്തും ആ വികാരം എനിക്ക് കരുത്തോടെ അനുഭവപ്പെട്ടിട്ടുണ്ട്. പക്ഷേ അതെല്ലാം സ്‌നേഹമാണോ എന്നെനിക്ക് ഉറപ്പില്ലായിരുന്നു. പക്ഷേ നീയെന്റെ ജീവിതത്തില്‍ വന്നതിന് ശേഷം ഇന്നെനിക്ക് അറിയാം എന്താണ് സ്‌നേഹമെന്ന്. നീയാണ് സ്‌നേഹം. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു അയാന്‍. എന്റെ കുഞ്ഞിന് ജന്മദിനാശംസകള്‍. അല്ലു അർജ്ജുന്റെയും ഭാര്യ സ്നേഹ റെഡ്ഢിയുടേയും മൂത്ത മകനാണ് അയാൻ. 2011 ഇൽ വിവാഹിതരായ അല്ലുവിനും സ്നേഹക്കും അർഹ എന്ന് പേരുള്ള ഒരു മകൾ കൂടിയുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.