[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തന്റെ ഒരു വർഷത്തെ ശമ്പളമായ രണ്ടര കോടി ജോലിക്കാർക്ക് നൽകി ബോളിവുഡ് നിർമ്മാതാവ് ഏക്ത കപൂർ

ബോളിവുഡിലെ ഏറ്റവും പ്രശസ്തരായ നിർമ്മാതാക്കളിൽ ഒരാളാണ് ഏക്ത കപൂർ. സിനിമ മാത്രമല്ല, ഒട്ടേറെ ടെലിവിഷൻ പരമ്പരകളും ഷോകളും നിർമ്മിക്കുന്ന വ്യക്തി കൂടിയാണ് ഏക്ത. ബാലാജി ടെലിഫിലിംസ്‌ എന്ന ഏക്തയുടെ കമ്പനി ഹിന്ദിയിൽ ടിആർപി റേറ്റിങ് ഏറ്റവും കൂടുതലുള്ള സീരിയലുകൾ നിർമിക്കുന്ന കമ്പനിയാണ്. മാത്രമല്ല, ഒട്ടേറെ ശ്രദ്ധ നേടിയ വമ്പൻ ബോളിവുഡ് ചിത്രങ്ങളും ഈ ബാനറിൽ ഏക്ത നിർമ്മിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഒരു വർഷത്തെ ശമ്പളമായി രണ്ടര കോടി രൂപ തന്റെ കമ്പനിയിലെ ജോലിക്കാർക്ക് വേണ്ടി നൽകിയിരിക്കുകയാണ് ഏക്ത കപൂർ. കോവിഡ് ഭീഷണി മൂലം സിനിമ, സീരിയൽ എന്നിവയുടെ പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ എല്ലാം നിർത്തി വെച്ചതോടെ തൊഴിലില്ലാതെയായ തന്റെ കമ്പനിയിലെ ജോലിക്കാർക്കാണ് ഏക്ത പണം കൈമാറിയത്. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ തന്റെ ബാനറിൽ ഉള്ള എല്ലാ സിനിമകളുടേയും, ടെലിവിഷൻ സീരിയലുകളുടേയും പ്രൊഡക്‌ഷൻ ഏക്ത കപൂർ നിർത്തി വെച്ചിരുന്നു. പണം നല്കിയതിനൊപ്പം ജീവനക്കാരോട് സുരക്ഷിതരായും ആരോഗ്യത്തോടെയുമിരിക്കാനും ഏക്ത കപൂർ ആവശ്യപ്പെട്ടു.

1995 ഇൽ സൂപ്പർ ഹിറ്റായ പഡോസൻ എന്ന ടെലിവിഷൻ സീരിസ് നിർമ്മിച്ച് അരങ്ങേറ്റം കുറിച്ച ഏക്ത കപൂർ ഇതുവരെ നിർമ്മിച്ചത് ഏകദേശം നൂറ്റിമുപ്പതോളം ടെലിവിഷൻ സീരീസുകളാണ്. 2001 ഇൽ റിലീസ് ചെയ്ത ക്യൂൻ കി മേം ജൂട് നഹി ബോൽത്താ എന്ന ചിത്രം നിർമ്മിച്ച് ബോളിവുഡിൽ എത്തിയ ഏക്ത ഇതുവരെ നിർമ്മിച്ചത് 38 ചിത്രങ്ങളാണ്. ഷൂട്ട് ഔട്ട് അറ്റ് ലോഖന്ദ്‌വാല, മിഷൻ ഇസ്താംബുൾ, വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ, രാഗിണി എം എം എസ്, ഡർട്ടി പിക്ച്ചർ, ഷൂട്ട് ഔട്ട് അറ്റ് വാഡാല, ലൂട്ടേര, വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ ദൊബാര, ഏക് വില്ലൻ, മേം തേരാ ഹീറോ, ക്യാ കൂൾ ഹെ ഹം, അസ്ഹർ, ഉഡ്താ പഞ്ചാബ്, ഗ്രേറ്റ് ഗ്രാൻഡ് മസ്തി, ഹാഫ് ഗേൾ ഫ്രണ്ട്, വീരേ ദി വെഡിങ്, ജഡ്ജ്‌മെന്റൽ ഹെ ക്യാ, ജബരിയ ജോഡി, ഡ്രീം ഗേൾ എന്നിവ ഏക്ത കപൂർ നിർമ്മിച്ച ചിത്രങ്ങളിൽ ചിലതാണ്. ഇരുപത്തിയാറോളം വെബ് സീരീസുകളുടെ പുറകിലും ഏക്ത കപൂർ ജോലി ചെയ്തിട്ടുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.