മെഗാ സ്റ്റാർ മമ്മൂട്ടി വർഷങ്ങൾക്കു ശേഷം തെലുങ്കിൽ അഭിനയിച്ച ചിത്രമാണ് മഹി വി രാഘവ് രചിച്ചു സംവിധാനം ചെയ്ത യാത്ര. അന്തരിച്ചു പോയ മുൻ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിത കഥയാണ് ഈ ചിത്രം പറയുന്നത്. അദ്ദേഹം ആന്ധ്രയിൽ നടത്തിയ പദയാത്രയുടെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം കഥ പറഞ്ഞത്. മമ്മൂട്ടിയുടെ മികച്ച പ്രകടനം ആയിരുന്നു ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയാം. തെലുങ്കു സിനിമാ പ്രേമികളെയും വൈ എസ് ആർ ആരാധകരെയും ഈ ചിത്രം ഏറെ സംതൃപ്തരാക്കി എന്ന് തന്നെ പറയാം. മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ബോക്സ് ഓഫീസിൽ ഒരു തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിലും ആന്ധ്രയിൽ മികച്ച ബോക്സ് ഓഫീസ് കളക്ഷൻ ആണ് യാത്ര നേടിയെടുത്തത്. അതിന്റെ ഭാഗമായി യാത്രയുടെ വിജയാഘോഷം അവിടെ കുറച്ചു ദിവസം മുൻപ് നടന്നു.
വൈ എസ് ആർ ആയി മികച്ച പ്രകടനം സ്‌ക്രീനിൽ കാഴ്ച വെച്ച മമ്മൂട്ടിക്ക് ഗംഭീര സ്വീകരണം ആണ് നൽകിയത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും വൈ എസ് ആർ ആരാധകരും ഉൾപ്പെടെ ഒട്ടേറെ പേര് ആ ചടങ്ങിൽ പങ്കെടുത്തു. അവിടെ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയി കഴിഞ്ഞു. ചടങ്ങിൽ മമ്മൂട്ടിയുടെ പ്രസംഗം എത്തിയപ്പോൾ ജയ് വൈ എസ് ആർ വിളികളോടെയാണ് കാണികൾ അദ്ദേഹത്തെ സ്വീകരിച്ചത്. സിനിമാ പ്രേമികൾക്കിടയിലും വൈ എസ് ആർ ആരാധകർക്കിടയിലും മികച്ച പ്രതികരണം സൃഷ്‌ടിച്ച യാത്ര വരുന്ന തിരഞ്ഞെടുപ്പിൽ വൈ എസ് ആറിന്റെ മകൻ ജഗന് അനുകൂലമായ രാഷ്ട്രീയ സാഹചര്യവും അവിടെ സൃഷ്ടിക്കും എന്നാണ് പ്രതീക്ഷ.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.