മെഗാ സ്റ്റാർ മമ്മൂട്ടി തെലുങ്കിൽ അഭിനയിച്ചു പൂർത്തിയാക്കിയ ചിത്രമാണ് യാത്ര. അന്തരിച്ച പ്രശസ്ത തെലുങ്കു രാഷ്ട്രീയ നേതാവും മുൻ ആന്ധ്ര മുഖ്യമന്ത്രിയും ആയിരുന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതകഥയാണ് ഈ ചിത്രം പറയുന്നത്. മഹി വി രാഘവ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വൈഎസ്ആർ എന്ന മനുഷ്യനെ മമ്മൂട്ടി അവതരിപ്പിക്കുന്നതെങ്ങനെ എന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. മമ്മൂട്ടിയ്ക്കല്ലാതെ മറ്റാർക്കും ഇൗ കഥാപാത്രം ചെയ്യാൻ കഴിയില്ല എന്നായിരുന്നു സംവിധായകൻ മഹി വി രാഘവ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇപ്പോൾ തെലുങ്കു യുവ നടൻ സുധീർ ബാബു മമ്മൂട്ടിയെ കുറിച്ച് എഴുതിയ ഒരു ട്വീറ്റ് ഏറെ ശ്രദ്ധ നേടിയെടുക്കുകയാണ്.
യാത്രയുടെ സെറ്റില്‍ വച്ചായിരുന്നു സുധീർ മമ്മൂട്ടിയെ കണ്ടത്. തന്റെ പ്രായത്തിനെക്കാള്‍ വലിയ കരിയറാണ് മമ്മൂട്ടിയുടേത് എന്ന് പറയുന്ന സുധീർ നിങ്ങൾ ഒരു ഇതിഹാസത്തെ കണ്ടാൽ എന്തുചെയ്യും എന്ന് ചോദിക്കുന്നു. അദ്ദേഹത്തെ കണ്ടതിനു ശേഷം ഒരു നടനെന്ന നിലയിൽ കൂടുതൽ പക്വത കൈ വന്നു എന്ന് പറയുന്നു സുധീർ ബാബു.
സിനിമയെ കുറിച്ചുള്ള മമ്മൂട്ടിയുടെ അറിവിന്റെ ഒരു തുണ്ടെങ്കിലും തനിക്കു കിട്ടിയിട്ടുണ്ട് എന്നും സുധീർ ബാബു പറയുന്നു. വരുന്ന ഡിസംമ്പർ ഇരുപത്തിയൊന്നിന് ആണ് യാത്ര റിലീസ് ചെയ്യാൻ പോകുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിലേത് എന്നാണ് സൂചന. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വിജയ് ചില്ലയും ശശിദേവി റെഡ്ഢിയും ചേർന്നാണ്. മമ്മൂട്ടിയോടൊപ്പം ഈ ചിത്രത്തിൽ സുഹാസിനി, ജഗപതി ബാബു, അനസൂയ, പോസാനി കൃഷ്ണ മുരളി, റാവു രമേശ്, സച്ചിൻ ഖാഡെക്കാർ, വിനോദ് കുമാർ, ജീവ എന്നിവരും അഭിനയിക്കുന്നുണ്ട്.
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
ജാതി, നിറം എന്നിവയുടെ ആഴത്തിലുള്ള പ്രശ്നങ്ങളെ ആവേശത്തോടെ അഭിമുഖീകരിക്കുന്ന "എജ്ജാതി" എന്ന ഗാനം ശ്രദ്ധ നേടുന്നു. മലയാളത്തിലെ ആദ്യ ത്രാഷ്…
ബേസിൽ ജോസഫിനെ നായകനാക്കി ടൊവിനോ തോമസ് നിർമ്മിച്ച 'മരണമാസ്' മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത…
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന കൗതുകത്തോടെ വിഷു റിലീസിന് എത്തിയ ആലപ്പുഴ ജിംഖാന മനസ്സും ബോക്സ്…
This website uses cookies.