[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രശസ്ത നടി ശ്രിന്ദ വിവാഹിതയായി; വരൻ യുവ സംവിധായകനായ സിജു..!

1983 എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ ഇടയിൽ ഏറെ പ്രശസ്തയായ നടി ശ്രിന്ദ ഇന്ന് വിവാഹിതയായി. ശ്രിന്ദയുടെ രണ്ടാം വിവാഹം ആണ് ഇന്ന് നടന്നത്. യുവ സംവിധായകനായ സിജു എസ് ബാവയെയാണ് ശ്രിന്ദ ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നത്. വളരെ ലളിതമായ രീതിയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് സംബന്ധിച്ചത്. പ്രശസ്ത താരം നമിത പ്രമോദ് ഉൾപ്പെടെ ചലച്ചിത്ര മേഖലയിലെ പ്രമുഖർ ശ്രിന്ദക്ക് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിക്കുകയും ചെയ്തു. യുവ താരം ഫഹദ് ഫാസിലിനെ നായകനാക്കി നാളെ എന്ന ചിത്രം ഒരുക്കിയിട്ടുള്ള സംവിധായകനാണ് സിജു എസ് ബാവ.

Popular Actress Srindaa Got Married

ശ്രിന്ദയുടെ ആദ്യ വിവാഹത്തിൽ അവർക്കൊരു മകനുണ്ട്. പത്തൊൻപതാം വയസ്സിൽ വിവാഹം കഴിച്ച ശ്രിന്ദ നാല് വർഷത്തിന് ശേഷം വിവാഹ മോചനം നേടുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു വിവാഹ മോചനം എന്നും ആ പ്രതിസന്ധി സമയത്തെല്ലാം തനിക്കു കരുത്തു പകർന്നത് തന്റെ മകന്റെ സാന്നിധ്യം ആണെന്നും ശ്രിന്ദ പറഞ്ഞിട്ടുണ്ട്. ഫോർ ഫ്രണ്ട്‌സ്എന്ന ചിത്രത്തിലൂടെ എട്ടു വർഷം മുൻപേ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ശ്രിന്ദ ഇതിനോടകം നായിക ആയും സ്വഭാവ നടി ആയും കോമഡി വേഷങ്ങളിലുമെല്ലാം ഒരുപാട് തിളങ്ങിയിട്ടുണ്ട്. ഇപ്പോഴും മലയാളത്തിലെ തിരക്കേറിയ നടിമാരിൽ ഒരാളായ ശ്രിന്ദയെ തേടി അവാർഡുകളും എത്തിയിട്ടുണ്ട്. 22 ഫീമെയ്ൽ കോട്ടയം, അന്നയും റസൂലും, തട്ടത്തിൻ മറയത്, 101 വെഡിങ്സ്, 1983 , ആര്ടിസ്റ്, 24 നോർത്ത് കാതം, ഹോംലി മീൽസ്, ഹാപ്പി ജേർണി, ടമാർ പടാർ, കുഞ്ഞി രാമായണം, ടൂ കൺഡ്രീസ്, ആട്, അമർ അക്ബർ അന്തോണി, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നിവയാണ് ശ്രിന്ദയുടെ പ്രധാന ചിത്രങ്ങൾ.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.