മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് ‘പേരൻപ്’. രാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുറെയേറെ വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ഒരു തമിഴ് ചിത്രത്തിൽ ഭാഗമാവുന്നത്. അഞ്ജലിയാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. അന്താരാഷ്ട്ര ലെവലിൽ സൗത്ത് ഇന്ത്യൻ സിനിമക്ക് ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങൾ മമ്മൂട്ടി ചിത്രം പേരൻപിലൂടെ ലഭിക്കുകയുണ്ടായി. ചിത്രത്തിന്റെ വേൾഡ് പ്രീമിയർ റൊട്ടേർഡമിൽ വെച്ചു നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ വർഷം ജനുവരിയിൽ നടക്കുകയുണ്ടായി. മമ്മൂട്ടി എന്ന നടന്റെ പ്രകടനത്തെ പ്രശംസിച്ചും ഒരുപാട് പേർ മുന്നോട്ട് വന്നിരുന്നു. കഴിഞ്ഞ മാസം ഏഷ്യൻ പ്രീമിയർ ചൈനയിലെ ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നടക്കുകയുണ്ടായി. ചിത്രത്തിന്റെ റിലീസിനായാണ് ഓരോ സിനിമ പ്രേമികളും കാത്തിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചെറിയ ടീസറും പ്രേക്ഷകർക്കിടയിൽ സ്വീകാരിത നേടിയിരുന്നു.
ഇപ്പോൾ ലഭിക്കുന്ന വിവരങ്ങളനുസരിച്ചു ചിത്രത്തിന്റെ ഗാനങ്ങളും അതോടൊപ്പം മറ്റൊരു ടീസറും നാളെ പുറത്തിറങ്ങുമെന്നാണ്. ആദ്യ ടീസറിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും ഈ ടീസറെനാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമുധവൻ എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ കേന്ദ്രികരിച്ചാണ് ഈ ടീസറെന്നും സൂചനയുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വൈറമുത്തുവാണ്. യുവൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കുന്നത്. ടീസറിലെ പഞ്ചാത്തല സംഗീതം ഏറെ പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു. സിദ്ദിക്ക്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. തേനി ഈശ്വരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൂര്യ പ്രഥമനാണ്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിൽ തേനപ്പനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി നാളെ അന്നൗൻസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.