ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് തപ്‌സി പന്നു. ഇപ്പോൾ കൂടുതൽ ബോളിവുഡ് ചിത്രങ്ങൾ ചെയ്യുന്ന തപ്‌സി തെന്നിന്ത്യൻ സിനിമകളിലും മികച്ച വേഷങ്ങൾ ചെയ്തു കയ്യടി നേടിയിട്ടുണ്ട്. ജനപ്രീതി നേടുന്ന ചിത്രങ്ങൾക്കൊപ്പം വളരെ കലാമൂല്യമുള്ള അഭിനയ പ്രാധാന്യവും സ്ത്രീ കഥാപാത്രങ്ങൾക്ക് ശ്കതിയുമുള്ള ചിത്രങ്ങളിലാണ് തപ്‌സി കൂടുതൽ പ്രത്യക്ഷപ്പെടുന്നത്. അതുപോലെ പല സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിലും ഈ നടി വെച്ച് പുലർത്തുന്ന ധീരമായ നിലപാടിനും ആരാധകർ ഏറെ. ഏതായാലും താപ്സി പന്നുവിന്റെ പുതിയ ചിത്രത്തിന് ലഭിച്ചൊരു കമന്റും അതിന് താപ്സി നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്. തന്റെ പുതിയ ചിത്രമായ രശ്മി റോക്കറ്റിനായി കഠിനമായ വര്‍ക്കൗട്ടും അമ്പരപ്പിക്കുന്ന ബോഡി ട്രാന്‍സ്ഫര്‍മേഷനുമാണ് ഈ നടി നടത്തിയത്. അതിൽ ഒരു അത്‌ലറ്റ് ആയി അഭിനയിക്കുന്ന തപ്സിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം നേടിയിരുന്നു.
അങ്ങനെ ഒരു ചിത്രത്തിന് ഒരു ആരാധകൻ നൽകിയ കമന്റു, ഇങ്ങനെ ആണുങ്ങളുടേത് പോലുളള ശരീരം താപ്സി പന്നുവിന് മാത്രമേ സാധ്യമാവുകയുള്ളൂവെന്നായിരുന്നു. തപ്‌സി പുറം തിരിഞ്ഞു നിൽക്കുന്ന ഒരു ചിത്രമായിരുന്നു അത്. ബോളിവുഡ് കി ന്യൂസ് എന്ന അക്കൗണ്ടില്‍ നിന്നും ആണ് ആ കമന്റു ലഭിച്ചത്. അതിനു മറുപടിയുമായി തപ്‌സി മുന്നോട്ടു വരികയും ചെയ്തു. തനിക്കു പറയാനുള്ളത്, “ഈ വാക്കുകള്‍ ഓര്‍ത്തുക വെക്കണം എന്നിട്ട് സെപ്തംബര്‍ 23 വരെ കാത്തിരിക്കുക” എന്നാണെന്നു തപ്‌സി പറഞ്ഞു. മുന്‍കൂട്ടി നന്ദി പറയുന്നു എന്നും ഈ പ്രശംസയ്ക്കായി താൻ നന്നായി കഠിനാധ്വാനം ചെയ്തിട്ടുണ്ട് എന്നും തപ്‌സി കൂട്ടിച്ചേർത്തു. നെറ്റ് ഫ്ലിക്സ് റിലീസ് ആയെത്തിയ ഹസീന്‍ ദില്‍രുബയാണ് തപ്‌സി നായികയായി എത്തിയ തൊട്ടു മുൻപത്തെ ചിത്രം.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.